രാഹുലിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: രാഹുലിന്റെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. രാഹുൽ രാജി വയ്ക്കണോ എന്ന് രാഹുലും പാർട്ടിയും ആണ് തീരുമാനിക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലായിരുന്നു വെളളാപ്പള്ളി നടേശന്റെ പ്രതികരണം. പുണ്യാളൻ്റെ പരിവേഷം അഴിഞ്ഞു വീണു. ആദ്യം ന്യായീകരിക്കാൻ ശ്രമിച്ചു. കേസില്ല എന്ന് പറഞ്ഞ് പുണ്വാളനാകാൻ ശ്രമിച്ചു. കോൺഗ്രസിന്റെ നാശത്തിന്റെ ഒരു കാരണമാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. തെറ്റ് ചെയ്യാത്തവർ ആരുമില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി വലിയ രാഹുൽ മാങ്കൂട്ടത്തിൽമാർ ഏറെയുണ്ടെന്നും പക്ഷേ ആരും പുണ്യാളനാകാൻ ശ്രമിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വർണകൊള്ളയിൽ, പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ട് എന്നാണ് വെളളാപ്പള്ളി നടേശൻ പ്രതികരിച്ചത്. സ്വന്തം ആസ്തി വർധിപ്പിക്കാനാണ് പത്മകുമാർ എപ്പോഴും ശ്രമിച്ചത്. തന്ത്രിയാണ് എല്ലാത്തിനും മൂലം. അന്വേഷണം ശരിയായി പോയാൽ തന്ത്രിയിൽ എത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് രാഷ്ട്രീയമില്ലെന്നും വോട്ട് വ്യക്തിപരമാണെന്നും പറഞ്ഞ വെള്ളാപ്പള്ളി ഫലം കൊണ്ട് രാഷ്ട്രീയ സാഹചര്യം വിലയിരുത്താനാകില്ലെന്നും പറഞ്ഞു.



