തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റിന്റെ മകനെ കാണാതായി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദീപ മോഹന്റെ മകൻ ഗൗരിശങ്കറിനെയാണ് കാണാതായത്. കവടിയാര്‍ ക്രൈസ്റ്റ്നഗര്‍ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗൗരിശങ്കര്‍. ഇന്ന് രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയതായിരുന്നു. എന്നാൽ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല.  കുട്ടിക്കായി വഞ്ചിയൂര്‍ പൊലീസ് തെരച്ചിൽ ഊര്‍ജ്ജിതമാക്കി.