വട്ടപ്പലിശയ്ക്കാരെ ആശ്രയിച്ച ബാക്കിയുള്ളവരും സമാന ഭീഷണി നേരിടുന്പോള്‍ ഫണ്ടില്ലെന്ന് പറഞ്ഞ് കൈ മലര്‍ത്തുകയാണ് വട്ടവട പഞ്ചായത്ത്
ഇടുക്കി : വട്ടവട പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ കെട്ടിയ വീടിന്‍റെ താക്കോൽ വട്ടപ്പലിശക്കാരുടെ കയ്യിൽ. രണ്ടാം ഗഡുവിനെ ശേഷം പഞ്ചായത്ത് പണം നൽകാതായതോടെ പണി പൂര്‍ത്തിയാക്കാൻ കടം വാങ്ങിയാളിന്‍റെ വീടിന്‍റെ താക്കോലാണ് പലിശക്കാര്‍ പിടിച്ചെടുത്തത്. വട്ടപ്പലിശയ്ക്കാരെ ആശ്രയിച്ച ബാക്കിയുള്ളവരും സമാന ഭീഷണി നേരിടുന്പോള്‍ ഫണ്ടില്ലെന്ന് പറഞ്ഞ് കൈ മലര്‍ത്തുകയാണ് വട്ടവട പഞ്ചായത്ത്
വട്ടവടയിസലെ സുബ്രഹ്മണ്യൻ വട്ടവട പഞ്ചായത്തിന്‍റെ പട്ടികയിൽ ലൈഫ് പദ്ധതിയുടെ ഗുണ ഭോക്താവ് ആണ്. പക്ഷേ പദ്ധതി സുബ്രഹ്മണ്യനല്ല, വട്ടിപ്പലിശക്കാരനാണ് ഗുണമായത്. സുബ്രഹ്മണ്യൻ ഇപ്പോള്‍ ഷെഡ്ഡിലാണ് താമസം. രണ്ടുവര്‍ഷം മുന്പാണ് സുബ്രമണ്യല്‍ ലൈഫിൽ വീടിന് പണം അനുവദിച്ചത്. ഉള്ള വീട് പൊളിച്ചുമാറ്റി പുതിയത് പണി തുടങ്ങി. രണ്ടു ഗഡു പണം കിട്ടി. ബാക്കി ഗഡു വൈകുമെന്ന് പഞ്ചായത്ത് അറിയിച്ചു. പഞ്ചായത്ത് പണം നൽകുമല്ലോയെന്ന പ്രതീക്ഷയിൽ സുബ്രമണ്യന്‍ വട്ടിപ്പലിശക്കാരിൽ നിന്ന് പണം കടം വാങ്ങി. വീടു പൂര്‍ത്തിയാക്കി. പക്ഷേ പഞ്ചായത്ത് ബാക്കി തുക നൽകിയില്ല.
സുബ്രഹ്മണ്യനെപ്പോലെ വേലുച്ചാമി ബോസും പലിശയ്ക്ക് പണം വാങ്ങിയാണ് വീട് പൂര്‍ത്തിയാക്കിയത്. വട്ടിപ്പലിശക്കാര്‍ ഏതു നിമിഷവും താക്കോൽ കൊണ്ടു പോകുമെന്ന ഭീഷണി നേരിടുകയാണ്. ബാക്കി പണം ചോദിച്ച് പഞ്ചായത്തിൽ കയറി ഇറങ്ങിയെങ്കിലും കാര്യമില്ല. ഫണ്ട വന്നില്ലെന്ന മറുപടി
വട്ടവടയിൽ ലൈഫ് വഴി വീട് നൽകിയ 696പേരിൽ 410 പേരാണ് മൂന്നാം ഗഡുവിനായി പഞ്ചായത്ത് കയറി ഇറങ്ങുന്നത്. ലൈഫ് പദ്ധതി വഴി ആകെ നൽകുന്നത് 4 ലക്ഷം രൂപ. ഓഫിസ് കയറി ഇറങ്ങുന്നവർക്ക് ഇതുവരെ കിട്ടയത് ഒരു ലക്ഷത്തി 80000 രൂപ മാത്രം. ബാക്കി രണ്ട് ലക്ഷത്തി 20000 രൂപ കൊടുക്കാൻ ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നു എന്ന ന്യായം പറഞ്ഞ് പഞ്ചായത്ത് തടി തപ്പുന്നു.
സര്‍ക്കാറിന്‍റെയും ഗ്രാമ ബ്ലോക്ക് ജില്ല പഞ്ചായത്തുകളുടെയും വിഹിതമായ 1ലക്ഷത്തി എണ്‍പതിനായിരും ഇതിനോടകം നല്‍കികഴിഞ്ഞു. ഇനി നല്‍കാനുള്ളത് വായ്പയിനത്തില്‍ വരാനുള്ള പണമാണ്. ഈ പണം എന്ന് നൽകുമെന്ന ഉറപ്പ് പറയാൻ പഞ്ചായത്ത് തയാറുമല്ല
