Asianet News MalayalamAsianet News Malayalam

പിണറായി സർക്കാരിന് തീവ്ര വലതുമുഖം, പിണറായിയുടെ ഊന്നുവടി ബിജെപി, അത് യുഡിഎഫിന് വേണ്ടെന്നും വി ഡി സതീശൻ

സിൽലവർ ലൈനിൻ സർക്കാരിന് അനാവശ്യ ധൃതി ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്തിന് വേണ്ടിയായിരുന്നു ഭൂമി ഏറ്റെടുക്കൽ നടപടി.അഴിമതി ആയിരുന്നു ലക്ഷ്യമെന്നും വി ഡി സതീശൻ ചോദിക്കുന്നു

vd satheesan against pinarayi vijayan
Author
Thiruvananthapuram, First Published Jul 27, 2022, 11:41 AM IST

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് (pinarayi vijayan govt) തീവ്ര വലതുമുഖമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (vd satheesan). ഇടതുപക്ഷ മുഖം പൂർണമായും നഷ്ടമായി. മോദി സർക്കാരിന്‍റെ അതേ തീവ്ര വലതുപക്ഷ നിലപാടാണ് ഇപ്പോൾ പിണറായി വിജയൻ സർക്കാരിന്‍റേതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇക്കാര്യം ഞങ്ങളുടെ ബോധമാണ്. അതാണ് ചിന്തൻ ശിബരിത്തിൽ പറഞ്ഞത്. ഇടത് സർക്കാരിന്‍റെ ഈ മാറ്റത്തിൽ അസംതൃപ്തരായവർ ഇടത് മുന്നണിയിൽ ഉണ്ട്. ഇടത് സഹയാത്രികർ പോലും ഇത് വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ ആളുകൾ കരുതൽ തടങ്കലിലാണ്. ഇതാണോ ഇടതുമുഖമെന്നും വി ഡി സതീശൻ ചോദിച്ചു

 

യുഡിഎഫിന് സംഘടനാപരമായി ചില ദൗർബല്യങ്ങളുണ്ട്. അത് പരിഹരിക്കും. മുന്നണിയുടെ അടിത്തറ വിപുലീകരിക്കും. തുടർച്ചയായ രണ്ട് പരാജയങ്ങൾക്കുള്ള കാരണം പഠിച്ചുകൊണ്ടേയിരിക്കുകയാണ്. ഇക്കാര്യം തുറന്നു പറയുമ്പോൾ മുഖ്യമന്ത്രി എന്തിനാണ് പരിസഹിക്കുന്നത്ഇടതുമുന്നണിയിൽ നിന്ന് ഏതെങ്കിലും ഒരു പാർട്ടിയെ അടർത്തി മാറ്റുമെന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും യു ഡി എഫ് അടിത്തറ വിപുലീകരിക്കാൻ പോകുകയാണെന്ന് പറയുമ്പോൾ മുഖ്യമന്ത്രി പരിഭ്രാന്തനാകുകയാണ്.

എന്തായാലും മുഖ്യമന്ത്രി ഇപ്പോൾ നിവർന്നു നിൽക്കുന്ന ഊന്നുവടി എന്തായാലും കോൺഗ്രസിനും യു ഡി എഫിനും വേണ്ട. അത് ബി ജെ പി നൽകിയതാണ്. കോൺഗ്രസ് വലതുപക്ഷമല്ല. നെഹ്റൂവിയൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും വി ഡി സതീശൻ പറഞ്ഞു. എന്തായാലും ചിന്തൻ ശിബിരത്തെ കുറിച്ച് പഠിക്കാൻ ശ്രമിച്ചത് നല്ലകാര്യമെന്നും സതീശൻ കൂട്ടിച്ചേർത്തു.

സിൽവർ ലൈൻ

സിൽലവർ ലൈനില്‍ സർക്കാരിന് അനാവശ്യ ധൃതി ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എന്തിന് വേണ്ടിയായിരുന്നു ഭൂമി ഏറ്റെടുക്കൽ നടപടി. അഴിമതി ആയിരുന്നു ലക്ഷ്യം. കേന്ദ്രാനുമതി പോലുമില്ലാതെ ഒരു പദ്ധതിയുമായി മുന്നോട്ട് പോകാൻ ശ്രമിച്ചു. ഒരു കാരണവശാലും സിൽവർ ലൈൻ  കേരളത്തിൽ നടപ്പാകില്ല. അതിന് യു ഡി എഫ് അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 

ജിഎസ്ടി ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷം

 സംസ്ഥാനത്തിന് സ്വതന്ത്രമായ തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി വിധിയുണ്ട്. പക്ഷെ 18ാം തിയതി മുതൽ ഇന്ന് വരെ കേരളം ജിഎസ്ടി ഈടാക്കുന്നു . സംസ്ഥാന സർക്കാർ എന്തുകൊണ്ട് വിജ്ഞാപനം ഇറക്കിയില്ല? ഇവരെന്താ ഭരിക്കാൻ മറന്ന് പോയോ? ഇതുവരെ പിരിച്ച നികുതിക്ക് ആര് സമാധാനം പറയുമെന്നും വി ഡി സതീശൻ ചോദിച്ചു. ഓണക്കിറ്റിനൊപ്പം റേഷൻ കടക്കാർക്ക് കൊടുക്കാനുള്ള കുടിശിക കൂടി കൊടുക്കണമെന്നും വി ഡി സതീശൻ പറഞ്ഞു

ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ ആയി നിയമിച്ചതിനെതിരെ വി ഡി സതീശൻ

ശ്രീറാം വെങ്കിട്ടരാമനെ കലക്ടർ ആയി നിയമിച്ച നടപടി അനൌചിത്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ തുടക്കം മുതൽ സർക്കാർ ശ്രമിച്ചു. മദ്യം കഴിച്ചിരുന്നോ എന്ന പരിശോധന നടത്തിയോ നടത്തിയെങ്കിൽ എന്താണ് ഫലം ഇതൊന്നും പൊലീസോ സർക്കാരോ പുറത്ത് പറഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതുപോലും രക്ഷപ്പെടുത്തുന്നതിന്‍റെ ഭാഗമായിരുന്നു. ഒപ്പം ഉണ്ടായിരുന്ന ഒരാൾക്ക് ദാരുണാന്ത്യം സംഭവിച്ചിട്ടും അതിന് കാരണക്കാരനായ ആളെ സർക്കാർ സംരക്ഷിക്കുമ്പോഴും പത്രപ്രവർത്തക യൂണിയൻ എവിടെ പോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു

കെ ടി ജലീലിനെതിരെ വി ഡി സതീശൻ

മാധ്യമത്തിനെതിരെ കെ ടി ജലീൽ കത്തെഴുതിയത് ഗുരതരമായ പ്രോട്ടോക്കോൾ ലംഘനമാണ്. ഇതിൽ മുഖ്യമന്ത്രി കെ ടി ജലീലിനെ തള്ളിപ്പറഞ്ഞു. അത് നല്ല കാര്യം. എന്നാൽ അതേക്കുറിച്ച് ഇതുവരെ ജലീലിനോട് സംസാരിക്കാൻ സമയം കിട്ടിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അതിശയകരമാണ്. കൂട്ടത്തിലുള്ള ഒരു എം എൽ എയോട് വിശദീകരണം ചോദിക്കാൻ പോലും മുഖ്യമന്ത്രിക്ക് കഴിയില്ലേയെന്നും വി ഡി സതീശൻ ചോദിച്ചു.ലോകായുക്തയെ പരസ്യമായി അവഹേളിച്ച ജലീലിന്‍റെ നടപടിയെ മുഖ്യമന്ത്രി ന്യായീകരിക്കുന്നുണ്ടെന്ന് ഇതോടെ വ്യക്തമായെന്നും വി ഡി സതീശൻ പറഞ്ഞു

എകെജി സെന്‍റർ ആക്രമണ അന്വേഷണത്തിൽ സർക്കാർ പൊലീസിന്‍റെ കൈകൾ കെട്ടി

എ കെ ജി സെന്‍റർ ആക്രമണക്കേസിൽ പൊലീസിനെ സ്വതന്ത്രമായി വിട്ടാൽ പ്രതികളെ പിടികൂടാനാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇപ്പോൾ കൈകൾ കെട്ടിയ അവസ്ഥയിലാണ് പൊലീസ്. ആക്രമണം നടത്തിയത് കോൺഗ്രസാണെന്ന് പറഞ്ഞ് കലാപാഹ്വാനം നടത്തിയതിന് ഇപി ജയരാജനെതിരെ കേസെടുക്കണമെന്നും വി ഡി സതീശൻ പറഞ്ഞു

Follow Us:
Download App:
  • android
  • ios