കെ സുധാകരനെ പ്രതിയാക്കിയത് രാഷ്ട്രീയ ഉദ്ദേശത്തോടെ.കോൺഗ്രസ് നിലപാട് ശരിവെക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും വിഡി സതീശന്‍
മലപ്പുറം:ഇ പി ജയരാജന്‍ വധശ്രമ കേസില്‍ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ സുധാകരനെ പ്രതിയാക്കിയത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്. കോൺഗ്രസ് നിലപാട് ശരിവെക്കുന്നതാണ് ഹൈക്കോടതി വിധി. എം വി രാഘവനെയും ആ കേസിൽ പെടുത്താൻ ശ്രമിച്ചു. അത് തെറ്റായിരുന്നു. കോൺഗ്രസ് നേതാക്കളെ പ്രതികളാക്കാനുള്ള സിപിഎമ്മിന്‍റെ ഗൂഢാലോചന ആയിരുന്നു കേസിന് പിന്നിൽ. അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല. അപ്പോൾ പോകാനുള്ള അവകാശം ഇ പി ജയരാജനുണ്ട്. പ്രോസിക്യൂഷന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എങ്കിൽ ഇടത് സർക്കാരിനേയും .പിണറായി വിജയനെയുമായിരിക്കും ഇ പി ജയരാജൻ കുറ്റപ്പെടുത്തുന്നതെന്നും സതീശന്‍ പറഞ്ഞു
