Asianet News MalayalamAsianet News Malayalam

സര്‍വകലാശാലകളില്‍ 6 വര്‍ഷം നടന്ന നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണം: ഗവര്‍ണര്‍ക്ക് പ്രതിപക്ഷനേതാവിന്‍റെ കത്ത്

ബന്ധു നിയമനവും സ്വജനപക്ഷപാതവും കാട്ടി, മികവിന്‍റേയും ആശയസംവാദങ്ങളുടെയും വിളനിലമാകേണ്ട സര്‍വകലാശാലകളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും വിഡി സതീശന്‍

vd satheesan writes to governor to enquire last 6 years appointments in universities
Author
Thiruvananthapuram, First Published Aug 22, 2022, 5:44 PM IST

തിരുവനന്തപുരം;എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടത്തിയ ബന്ധു നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ബന്ധു നിയമനവും സ്വജനപക്ഷപാതവും കാട്ടി, മികവിന്‍റേയും ആശയസംവാദങ്ങളുടെയും വിളനിലമാകേണ്ട സര്‍വകലാശാലകളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടായിരിക്കുന്ന തകര്‍ച്ചയെ തുടര്‍ന്ന് ഉപരിപഠനത്തിനായി മറ്റും രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും സംസ്ഥാനത്ത് കൂടി വരികയാണ്. 

യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ എല്ലാ സര്‍വകലാശാലകള്‍ക്കും സമ്പൂര്‍ണ സ്വയംഭരണം ഉറപ്പാക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അവരുടെ ബന്ധുക്കളെ നിയമിക്കാനുള്ള കേന്ദ്രമാക്കി സര്‍വകലാശാലകളെ മാറ്റിയിരിക്കുകയാണ്. മുന്‍ രാജ്യസഭാംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറാക്കിയത് ബന്ധു നിയമന പട്ടികയില്‍ ഏറ്റവും അവസാനത്തേതാണ്. സി.പി.എം നേതാവിന്റെ ഭാര്യയുടെ റിസര്‍ച്ച് സ്‌കോര്‍ മറ്റ് ആറ് ഉദ്യോഗാര്‍ത്ഥികളേക്കാള്‍ കുറവായിട്ടും വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതിയുടെ അഭിമുഖത്തില്‍ അവര്‍ ഒന്നാം സ്ഥാനത്തെത്തിയത് അദ്ഭുതകരമാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തെ സര്‍വകലാശാലാ നിയമനങ്ങളില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യര്‍ത്ഥിച്ചു

ഗവ‍ര്‍ണ‍ര്‍ക്ക് പൂട്ട് ! വിസി നിയമന സർച്ച് കമ്മിറ്റിയിൽ 5 അംഗങ്ങൾ; മേധാവിത്വം സ‍ര്‍ക്കാരിന്; ബില്ലിന്റെ കരട്

സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മറ്റന്നാൾ നിയമസഭയിൽ അവതരിപ്പിക്കും. ബില്ലിന്റെ കരട് തയ്യാറായി. വിസി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിൽ അഞ്ച് അംഗങ്ങളായിരിക്കും ഉണ്ടാകുക. സമിതിയിൽ സ‍ര്‍ക്കാരിന് മേധാവിത്വമുണ്ടാകും. ഗവർണറെ മറികടന്ന് സർക്കാരിന് ഇഷ്ടമുള്ള ആളെ വിസി ആക്കാം കഴിയുന്ന രീതിയിലാണ് ബിൽ. 

ഗവർണർ കടുപ്പിക്കുമ്പോഴാണ് ഗവർണറുടെ അധികാരം തന്നെ കവർന്ന് പിന്നോട്ടില്ലെന്ന് സർക്കാറും വ്യക്തമാക്കുന്നത്. ഒരിഞ്ചും പിന്നോട്ടില്ലാതെ കടുപ്പിക്കുന്ന ഗവർണറെ അനുനയിപ്പിക്കാൻ വിസി നിയമന ഭേദഗതി ബിൽ മാറ്റിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ ഗവർണറോട് നേർക്കുനേര്‍ ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് സർക്കാർ. മുന്നോട്ട് പോകാൻ സിപിഎം രാഷ്ട്രീയ തീരുമാനമെടുത്തതോടെയാണ് നേ‍ര്‍ക്കുനേർ പോരാട്ടത്തിലേക്ക് സ്ഥിതിയെത്തിയത്. 

'സർക്കാർ ഗവർണർ പോരിൽ കക്ഷി ചേരാനില്ല. വിസിയെ ക്രിമിനൽ എന്നു വിളിച്ചതിനോടും യോജിക്കുന്നില്ല' വി ഡി സതീശന്‍

വിസി നിയമനത്തിന് നിലവിലുള്ള മൂന്ന് അംഗ സർച്ച് കമ്മിറ്റിക്ക് പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ച് അംഗ സമിതി വരും. നിലവിൽ ഗവർണറുടെ  യുജിസിയുടേയും സർവ്വകലാശാലയുടേയും നോമിനികൾ മാത്രമാണ് സമിതിയിൽ പുതുതായി വരുന്ന രണ്ട് അംഗങ്ങളിൽ ഒന്ന് സർക്കാർ നോമിനി. പിന്നെ വരുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാകും കൺവീനർ. കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങൾ മുന്നോട്ട് വെക്കുന്ന പാനലിൽ നിന്നും ഗവർണ്ണർ വിസിയെ നിയമിക്കണം. അതായത് അഞ്ചിൽ മൂന്ന് പേരുടെ ഭൂരിപക്ഷമുള്ള സർക്കാറിന്  ഇഷ്ടമുള്ളയാളെ വിസിയാക്കാം. ഈ ബിൽ കൊണ്ട് വരാൻ വേണ്ടിയാണ് കേരള വിസി നിയമനത്തിനായി ഗവർണ്ണർ രൂപീകരിച്ച സർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല ഇതുവരെ നോമിനെയെ നൽകാതിരിക്കുന്നത്. 

പ്രതിപക്ഷ എതിർപ്പ് തള്ളി സർക്കാറിന് ബിൽ എളുപ്പാം പാസ്സാക്കാം. പക്ഷെ ബില്ലിൽ ഗവർണർ ഒപ്പിടില്ലെന്നുറപ്പാണ്. സർവ്വകലാശാല പ്രതിനിധി ഇല്ലാതെ തന്നെ കേരള വിസിയെ ഗവർണറുടെ സെർച്ച് കമ്മിറ്റി തീരുമാനിക്കാനും സാധ്യതയേറെയാണ്. മറ്റന്നാൾ തന്നെയാണ് ലോകായുക്ത നിയമഭേദഗതി ബില്ലും സഭയിൽ വരുന്നത്.

Follow Us:
Download App:
  • android
  • ios