ശബരിമല സേഫ്സോണിലെ മികച്ച പ്രവർത്തനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിനെ ഗതാഗത മന്ത്രി സി പി ജോൺ അഭിനന്ദിച്ചു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്നും, കെഎസ്ആർടിസിയെ ലാഭത്തിലാക്കാൻ സർക്കാർ അധിക സഹായം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിനെ അഭിനന്ദിച്ച് ഗതാഗത മന്ത്രി സി പി ജോൺ. ശബരിമല സേഫ്സോണിൽ എംവിഡി നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണ് അഭിനന്ദനം. വരാനിരിക്കുന്ന ശബരിമല സേഫ് സോണിനായി എംവിഡി പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. മന്ത്രി ഗതാഗത കമ്മീഷണറേറ്റിൽ അവലോകനയോഗം നടത്തി. വാഹനങ്ങളുടെ എണ്ണം കണക്കാക്കുന്നതിന് വാഹന സെൻസസ് നടത്തണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

Add Asianetnews as a Preferred SourcegooglePreferred

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർ‌ടിസിയിൽ യാത്ര സൗജന്യമാക്കുമെന്ന് ​ഗതാ​ഗതവകുപ്പ് മന്ത്രി സി പി ജോൺ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്നും കെഎസ്ആർടിസിയെ നഷ്ടമല്ലാത്ത സ്ഥിതിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമ്പത്തുണ്ട്, അതിനെ ഉപയോ​ഗപ്പെടുത്തും. ഏതൊക്കെ സർവീസുകളിൽ സൗജന്യം എന്നതിൽ ചർച്ച തുടരുകയാണ്. തൊഴിലിടത്തേക്ക് പോകുന്ന സ്ത്രീകൾക്ക് കൈത്താങ്ങാകും. സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാഹനമോഡിഫിക്കേഷനിൽ യോ​ഗം ചേർന്നിട്ടില്ലെന്നും മന്ത്രി സിപി ജോൺ വ്യക്തമാക്കി.