രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടി കൂടിയാണ് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങുന്നതെന്നാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

ആലപ്പുഴ: സിൽവർ ലൈനിൽ സംസ്ഥാന സർക്കാരിനെ അനുകൂലിച്ച് വെള്ളാപ്പള്ളി നടേശൻ. കെ റെയിലിനെതിരായ പ്രതിപക്ഷ സമരത്തിനെ വെള്ളാപ്പള്ളി നടേശൻ പരോക്ഷ വിമർശനിച്ചു. രാഷ്ട്രീയ നേട്ടം കൊയ്യാൻ വേണ്ടി കൂടിയാണ് പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങുന്നതെന്നാണ് വിമര്‍ശനം.

രാഷ്ട്രീയക്കാർ വെറുതെ സമരത്തിലേക്ക് ചാടിയിറങ്ങില്ലല്ലോ എന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു. സമരത്തിന് പിന്നിൽ തീവ്രവാദികൾ ഉണ്ടാകാമെന്ന ആരോപണം ശരിയും തെറ്റും ആകാം. നിയമ ലംഘനം ഉണ്ടായാൽ പൊലീസ് ഇടപെടുന്നത് സ്വാഭാവികമാണ്. വിവാദങ്ങൾ രാഷ്ട്രീയ പാർട്ടിക്കാർ ചർച്ച ചെയ്ത് തീർക്കേണ്ടതാണ്. സാമുദായിക നേതാക്കൾ കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കല്ലിടാൻ നിർദ്ദേശിച്ചതാര് ? നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യുമന്ത്രി 

സിൽവർ ലൈൻ കല്ലിടലിന്റെ ഉത്തരവാദിത്വത്തിൽ നിന്നും റവന്യുവകുപ്പ് ഒഴിഞ്ഞുമാറിയതോടെയാണ് പ്രതിപക്ഷനേതാവിന്റെ വിമർശം. പ്രതിഷേധം കനക്കുന്നതിനിടെയാണ് കല്ലിട്ടുള്ള സർവെ നടത്താൻ നിർദ്ദേശം നൽകിയിട്ടില്ലെന്ന് റവന്യുമന്ത്രി വ്യക്തമാക്കിയത്. റവന്യു വകുപ്പ് ആവശ്യപ്പെട്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച കെ റെയിൽ പക്ഷെ ആരാണ് കല്ലിടാൻ നിർദ്ദേശിച്ചതെന്ന് പറയുന്നുമില്ല.

കെ റെയിൽ പ്രതിഷേധം അതിശക്തമാകുന്നതിനിടെ തിരുത്തൽ വേണമെന്ന് ഇന്നലെ സിപിഐ അസിസ്റ്റൻറ് സെക്രട്ടരി പ്രകാശ് ബാബു ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാരെ കൂടി കണക്കിലെടുത്തുള്ള സിപിഐ നേതൃത്വത്തിന്റെ നിലപാട് വന്നതിന് പിന്നാലെയാണ് കല്ലിടലിൽ റവന്യുവകുപ്പിൻറ കൈകഴുകൽ. 

കെ രാജൻ കടുപ്പിച്ചതോടെ ഫേസ് ബുക്ക് പേജിൽ കെ റെയിലിൻറെ വിശദീകരണം വന്നു. റവന്യുവകുപ്പാണ് കല്ലിടാൻ നിർദ്ദേശിച്ചതെന്ന് കെ റെയിലിൻറെ പേരിൽ വന്ന വാർത്ത നിഷേധിച്ചു. അപ്പോഴും ആരാണ് കല്ലിടാൻ ആവശ്യപ്പെട്ടതെന്ന് കെ റെയിൽ വ്യക്തമാക്കുന്നില്ല. കല്ലിട്ട് തന്നെ സാമൂഹ്യാഘാത പഠനം വേണ്ടതുണ്ടോ എന്നതിൽ ഭിന്നത നിലനിൽക്കെയാണ് ഉത്തരവാദിത്വത്തിൽ നിന്നും റവന്യുവകുപ്പിൻറഎയു കെ റെയിലിൻറെയും ഒഴിഞ്ഞുമാറൽ. സർവ്വെ തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ആയുധകമാക്കിയാണ് സർക്കാറും കെ റെയിലും കല്ലിടലുമായി മുന്നോട്ട് പോകുന്നത്. കല്ലിടാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന മന്ത്രി പറയുമ്പോഴും കല്ലിടലിനു റവന്യുവകുപ്പ് ഉദ്യോഗസ്ഥരാണ് എല്ലായിടത്തുമുള്ളത്