കായികതാരങ്ങൾക്ക് വാങ്ങിയ സ്പോർട്സ് കിറ്റുകൾ പൂഴ്ത്തി വെച്ചതടക്കമുള്ള ആരോപണങ്ങളിലാണ് പരിശോധന. കൗൺസിലിന്‍റെ പണ വിനിയോഗത്തിലെ അപാകതകൾ സ്പോർട്സ് ഹോസ്റ്റൽ നടത്തിപ്പിലെ വീഴ്ചകൾ, അനർഹരായ കായികതാരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത് തുടങ്ങിയവായുടെ രേഖകൾ പരിശോധിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് വിജിലൻസിന്‍റെ മിന്നൽ പരിശോധന.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് കൗണ്‍സിലിലെ അഴിമതികളിൽ അന്വേഷണം ആരംഭിച്ച് വിജിലൻസ്. കൗണ്‍സിൽ ആസ്ഥാനത്തും ജില്ലാ ഓഫീസുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തുകയാണ്. ഓപ്പറേഷൻ കളിക്കളം എന്ന പേരിലാണ് പരിശോധന. കായിക താരങ്ങള്‍ക്കായി വാങ്ങിയ സ്പോർട്സ് കിറ്റുകള്‍ സഹിതം പൂഴ്ത്തി വച്ചത് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു.

കഴിഞ്ഞ പത്ത് വർഷം സ്പോർട് കൗണ്‍സിലിൽ നടന്ന ഇടപാടുകളിലാണ് അന്വേഷണം. വിവിധ പദ്ധതികള്‍ക്ക് ചെലവഴിച്ച പണം, യോഗ്യതനേടാത്ത താരങ്ങളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ചത്, ഭക്ഷണവും സ്റ്റൈപ്പന്‍റും നൽകുന്നതിലെ വീഴ്ച, വ്യാജ മത്സരഫലങ്ങള്‍ തയ്യാറാക്കൽ, ഹോസ്റ്റൽ നടത്തിപ്പിലെ വീഴ്ച, കൗണ്‍സിൽ അംഗങ്ങളുടെ യാത്രകള്‍, സർക്കാർ ഫണ്ട് വകമാറ്റൽ തുടങ്ങിയ ഗുരുതമായ പരാതികൾ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. കായികമന്ത്രി ഒജെ ജെനീഷിനെ ലഭിച്ച പരാതികളും വിജലൻസിന് കൈമാറിയിരുന്നു. സി ഡിലെ പത്ത് വർഷത്തെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിന് പിന്നാലെയാണ് സ്പോർട് കൗണ്‍സിലിനെതിായ പരാതികളും അന്വേഷണം.

യുവതാരങ്ങള്‍ക്കായി വാങ്ങിയ സ്പോർട്സ് കിററുകള്‍ പൂഴ്ത്തിവച്ചതടക്കം കൗണ്‍സിലിൽ നടന്ന അഴിമതികൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം. രേഖകള്‍ പിടിച്ചെടുത്തുള്ള പരിശോധനക്ക് ശേഷം ജില്ലാ എസ്പിമാർ റിപ്പോർട്ട് നൽകും. ഇതിന് ശേഷം കേസെടുക്കേണ്ടതുണ്ടെങ്കിൽ സർക്കാർ അനുമതിയോടെ കേസെടുക്കാൻ നിർദ്ദേശം നൽകുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.

YouTube video player