കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ വാടക വീട്ടിൽ വിജിലൻസ് റെയ്ഡ്. ചെങ്കൽ ക്വാറി ഉടമയിൽ നിന്ന് പാരിതോഷികം കൈപ്പറ്റി എന്ന രഹസ്യ വിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്.

കണ്ണൂർ: കണ്ണൂർ കണ്ണവത്ത് പൊലീസ് ഉദ്യോഗസ്ഥൻ്റെ വാടക വീട്ടിൽ വിജിലൻസ് റെയ്ഡ്. ചെങ്കൽ ക്വാറി ഉടമയിൽ നിന്ന് പാരിതോഷികം കൈപ്പറ്റി എന്ന രഹസ്യ വിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. ചെങ്കൽ ക്വാറിയുമായി ബന്ധമുള്ളയാളുടെ പേരിൽ വാങ്ങിയ ഒരു ഫ്രിഡ്ജ് പൊലീസുകാരന്റെ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് പരിശോധന നടക്കുമെന്ന് അറിഞ്ഞ ഇയാൾ അപ്പോൾ തന്നെ ഫ്രിഡ്ജിന്റെ പണം വാങ്ങിയ ആൾക്ക് തന്നെ കൈമാറിയിരുന്നു. പാരിതോഷികം കൈപ്പറ്റിയെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ കേസെടുക്കാൻ ശുപാർശ നൽകിയിട്ടുണ്ട്.

YouTube video player