പണം പിടികൂടിയത് ജീപ്പിൽ നിന്ന്; കള്ളുഷാപ്പ് ലൈസൻസികളിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ പണമെന്ന് വിജിലൻസ്
പാലക്കാട്: എക്സൈസ് ഡിവിഷണൽ ഓഫീസ് ഉദ്യോഗസ്ഥനിൽ നിന്ന് വിജിലൻസ് പത്ത് ലക്ഷത്തിലധികം രൂപ പിടികൂടി. കൈക്കൂലിയായി കിട്ടിയ 10,23,600 രൂപയാണ് നൂറുദ്ദീൻ എന്ന ഉദ്യോഗസ്ഥനിൽ നിന്ന് പിടികൂടിയത്. കള്ളുഷാപ്പ് ലൈസൻസികളിൽ നിന്ന് കൈക്കൂലി വാങ്ങിയതാണ് പണമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ വിജിലൻസ് ഡിവൈഎസ്‍പി ഗംഗാധരൻ പറഞ്ഞു.

കാടാംകോട് ജംഗ്ഷനിൽ നിന്നാണ് വാഹനത്തിൽ നിന്ന് പണം പിടികൂടിയത്. ചിറ്റൂരിലെ വിവിധ എക്സൈസ് ഓഫീസുകളിലേക്ക് കൊണ്ട്പോകുകയായിരുന്നു പണമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിവിഷണൽ ഓഫീസിലെ ഉദ്യോഗസ്ഥരെ രാവിലെ മുതൽ നിരീക്ഷിച്ച് വരികയായിരുന്നു വിജിലൻസ്.
