തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴി എടുക്കും. ഇക്കാര്യത്തിൽ വിജിലൻസ് ഉടൻ അദ്ദേഹത്തിന് നോട്ടീസ് നൽകും. അതേ സമയം ലൈഫ് മിഷൻ കേസിൽ  സിഇഒ യുവി ജോസിൻ്റെ മൊഴിയെടുക്കാൻ വിജിലൻസ് സംഘം സെക്രട്ടറിയേറ്റിലെത്തിയിട്ടുണ്ട്. നേരത്തിന് അദ്ദേഹത്തിന് വിജിലൻസ് നോട്ടീസ് നൽകിയിരുന്നു. ലൈഫ് മിഷൻ ആസ്ഥാനത്ത് എത്തിയാണ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്.

read more ലൈഫ് മനുഷ്യത്വപരമായ പദ്ധതി, വകുപ്പുകൾ നിലനിൽക്കില്ല, ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്: സർക്കാർ

കരാറുമായി ബന്ധപ്പെട്ട നടപടികൾ, യുണിടാക് എങ്ങനെ പദ്ധതിയിൽ ഭാഗമായി കോഴ സംബന്ധിച്ച വിവരങ്ങൾ ലൈഫ് അറിഞ്ഞിരുന്നോ  തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും ദുരൂഹത ഒഴിഞ്ഞിട്ടില്ല. ഒപ്പം ഹാബിറ്റാറ്റ് ചെയർമാൻ ജി.ശങ്കറിന്‍റെ പുതിയ വെളിപ്പെടുത്തലുകളും ലൈഫ് മിഷന് തിരിച്ചടിയാണ്. ഇക്കാര്യങ്ങളാകും അദ്ദേഹത്തിൽ നിന്നും ചോദിച്ചറിയുക. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐയും യുവി ജോസിനെ ചോദ്യം ചെയ്തിരുന്നു.

read more ലൈഫ് മിഷനിൽ നടന്നത് അധോലോക ഇടപാട്, ശിവശങ്കറിനെതിരെ സിബിഐ: ഹൈക്കോടതിയിൽ വാദം തുടരുന്നു