കൊല്ലം:  മാവോയിസ്റ്റ് വിഷയത്തിൽ സംസ്ഥാനത്തെ സിപിഎം നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും രണ്ട് നിലപാടാണെന്ന് സുധീരൻ കുറ്റപ്പെടുത്തി. മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലപാതകം സിറ്റിംഗ് ജഡ്‌ജിയെ വച്ച് അന്വേഷിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

"മാവോയിസ്റ്റ് വിഷയത്തിൽ സി പി എം പ്രതിസന്ധിയിലാണ്. വ്യാജ ഏറ്റുമുട്ടലിന്റെ ഉസ്താദായ അമിത് ഷായുടെ നയമാണ് പിണറായിക്കെന്ന് പറഞ്ഞ സുധീരൻ, കേരള പോലീസിനെ ആർക്കും വിശ്വാസമില്ലെ"ന്നും വിമ‍ര്‍ശിച്ചു.

സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയുടെ താഴേത്തട്ടിൽ മികച്ച പ്രവർത്തകരില്ലെന്ന് മുൻ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരൻ. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് പാർട്ടി പുന:സംഘടന നല്ല നിലയിലാകണമെന്നും അദ്ദേഹം പറഞ്ഞു.