വി എൻ വാസവൻ പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് യുഡിഎഫ് ആരോപിക്കുന്നു. എൽഡിഎഫിന്റെ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
കോട്ടയം: ഏറ്റുമാനൂരിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ വ്യാപകമായി പണം ചെലവഴിച്ചെന്ന ആരോപണവുമായി യുഡിഎഫ്. എല്‍ഡിഎഫ് ചെലവാക്കിയ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കണമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. വി എൻ വാസവൻ വ്യക്തികൾക്ക് പണം നൽകിയെന്നും യുഡിഎഫ് ആരോപിക്കുന്നു. എൽഡിഎഫിന്റേത് അധാർമികമായ തെരഞ്ഞെടുപ്പ് പ്രചരണമാണെന്ന് ആരോപിച്ച് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് ഹീനമായ രീതിയാണ്. എല്‍ഡിഎഫ് പണം ഇറക്കി തെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ ശ്രമിച്ചെങ്കിലും യുഡിഎ ജയിക്കുമെന്നും വലിയ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിക്കുമെന്നും നാട്ടകം സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.



