Asianet News MalayalamAsianet News Malayalam

വോട്ടര്‍ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവിൽ വന്നു

കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയും ആധാർ നമ്പറും ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവിൽ വന്നത്.

Voters Can Link Their Name with Aadhar
Author
Trivandrum, First Published Aug 5, 2022, 9:26 PM IST

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുള്ള സമ്മതിദായകന് ആധാർ നമ്പർ (Aadhar Card) വോട്ടർ പട്ടികയുമായി (Voters List) ബന്ധിപ്പിക്കാവുന്നതാണെന്നു ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. വോട്ടർ പട്ടിക തയാറാക്കുന്ന നിയമങ്ങളിലും ചട്ടങ്ങളിലും തെരഞ്ഞെടുപ്പു കമ്മിഷൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടികയും ആധാർ നമ്പറും ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവിൽ വന്നത്.

വോട്ടർപട്ടികയിൽ പേരുള്ള ഒരു സമ്മതിദായകന് തൻ്റെ ആധാർ നമ്പർ തെരഞ്ഞെടുപ്പു കമ്മിഷൻ്റെ www.nvsp.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് (വി.എച്ച്.എ) മുഖേനയോ ഫോം 6B യിലോ അപേക്ഷ സമർപ്പിക്കാം. പുതുതായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നവർക്ക് ഫോം 6ലെ ബന്ധപ്പെട്ട കോളത്തിൽ ആധാർ നമ്പർ രേഖപ്പെടുത്താമെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു.  

ബി.എച്ച്.എം.സി.ടി കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

കൊച്ചി: 2022-23 അധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ (10+2), അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷകൾ വിജയിച്ചിരിക്കണം. അപേക്ഷിക്കാനുള്ള മിനിമം യോഗ്യത മാർക്ക് അതാതു കോളേജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന  യൂണിവേഴ്‌സിറ്റികൾക്കനുസരിച്ചു വ്യത്യസ്തമാകാം. എൽ.ബി.എസ് സെന്റർ നടത്തുന്ന  പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ BHMCT കോഴ്‌സിന് ചേരാൻ അർഹതയുണ്ടാകു.

പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷൻ നടത്തുന്ന വായ്പാ അദാലത്ത്

തിരുവനന്തപുരം:സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ വായ്പയെടുത്ത് റവന്യൂ റിക്കവറി ആയിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ വായ്പകളിൽ തിരിച്ചടവ് നടത്തുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. വർക്കല താലൂക്കിൽ ഓഗസ്റ്റ് 10നും നെടുമങ്ങാട് താലൂക്കിൽ ഓഗസ്റ്റ് 11നുമാണ് അദാലത്ത്. അദാലത്തിൽ വായ്പ കണക്ക് അവസാനിപ്പിക്കുന്നവർക്ക് കോർപ്പറേഷന്റെ ഭരണസമിതി നൽകിയിട്ടുള്ള ഇളവുകളും റവന്യൂ അധികാരികൾ നൽകിയിട്ടുള്ള ഇളവുകളും ലഭിക്കും. ഗുണഭോക്താക്കൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മാനേജർ അറിയിച്ചു. കൂടൂതൽ വിവരങ്ങൾക്ക്: 0471-2723155, 0470-2673339.

Follow Us:
Download App:
  • android
  • ios