കെഎം മാണിയുടെ നിര്യാണത്തില്‍ വിഎസ് അച്യുതാനന്ദന്‍ അനുശോചിച്ചു. കെഎം മാണി  രാഷ്ട്രീയത്തിനതീതമായി വ്യക്തിപരമായ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് വിഎസ് പറഞ്ഞു.

തിരുവനന്തപുരം: കെഎം മാണിയുടെ നിര്യാണത്തില്‍ വിഎസ് അച്യുതാനന്ദന്‍ അനുശോചിച്ചു. കെഎം മാണി രാഷ്ട്രീയത്തിനതീതമായി വ്യക്തിപരമായ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് വിഎസ് പറഞ്ഞു.

പതിമൂന്ന് തവണ തുടര്‍ച്ചയായി പാലായില്‍നിന്ന് ജയിച്ച്, 54 വര്‍ഷക്കാലം നിയമസഭാഗമാവുകയും, പന്ത്രണ്ട് മന്ത്രിസഭകളില്‍ അംഗമാവുകയും ചെയ്ത കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു, കെഎം മാണിയുടെ ദേഹവിയോഗം കേരളാ കേരള രാഷ്ട്രീയത്തിനുണ്ടാക്കിയ വിടവ് നികത്താനാവാത്തതാണ്. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ മാണിയെ സ്നേഹിക്കുന്ന ഏവരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായി വിഎസ് പറഞ്ഞു.