രക്തസാക്ഷി മണ്ണിൽ അന്ത്യനിദ്ര, വിഎസിനെ ഒരു നോക്ക് കാണാൻ വൻ ജനാവലി, ഔദ്യോഗിക ബഹുമതികളോടെ യാത്രയയപ്പ്
ആലപ്പുഴ: കണ്ഡമിടറുന്ന മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ബീച് റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയുമാണ് ആയിരക്കണക്കിന് ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നത്. ബീച് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം തുടരുകയാണ്.
'വിഎസ് അമരൻ','കണ്ണേ കരളേ വിഎസേ' തുടങ്ങിയ മുദ്രാവാക്യങ്ങളാൽ മുഖരിതമാണ് ബീച് റിക്രിയേഷൻ ഗ്രൗണ്ട്. ഭൗതികദേഹം പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക് മാറ്റിയ ശേഷം, തൃവർണ്ണ പതാക പുതപ്പിച്ച് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. ജനപ്രതിനിധികൾ വിഎസിന് അന്തിമോപചാരമർപ്പിച്ചു. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്ത നിലയിലേക്ക് എത്തിയതോടെ, വി എസിനെ കാണാൻ എത്തിയവരെ നാല് വരികളായി കടത്തി വിടുകയാണ്.
പൊതുദർശനത്തിന് ശേഷം ഇന്ന് വൈകുന്നേരം ആലപ്പുഴ വലിയചുടുകാട്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും. പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന, പോരാട്ടങ്ങളുടെ പ്രതീകമായ ഒരു നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനപ്രവാഹം ഇപ്പോഴും തുടരുകയാണ്.
പൊതുദർശനത്തിന് ശേഷം ഇന്ന് വൈകുന്നേരം ആലപ്പുഴ വലിയചുടുകാട്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും. പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന, പോരാട്ടങ്ങളുടെ പ്രതീകമായ ഒരു നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനപ്രവാഹം ഇപ്പോഴും തുടരുകയാണ്.
പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് വീരോചിത യാത്രയയപ്പാണ് നാട് നൽകുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്ക് തലസ്ഥാനത്തു നിന്ന് ആരംഭിച്ച വിലാപയാത്ര വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ മണിക്കൂറുകൾ വൈകി. ഇന്ന് രാവിലെ, 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹവും വഹിച്ചുള്ള പുഷ്പാലംകൃത ബസ് എത്തിച്ചേർന്നത്. വഴിനീളെ മഴയെ അവഗണിച്ച് ആയിരങ്ങൾ കാത്തു നിന്ന് അന്ത്യാഞ്ജലി അർപ്പിച്ചു.
വേലിക്കകത്ത് വീട്ടിലും പിന്നീട് മൂന്ന് മണിയോടെ ആലപ്പുഴ സിപിഎം ഡിസി ഓഫീസിലേക്ക് എത്തിച്ചു. കനത്ത മഴയെ പോലും അവഗണിച്ച ജനങ്ങളുടെ വലിയ തിരക്കാണ് എല്ലാ ഇടങ്ങളിലുമുണ്ടായത്. പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വൈകീട്ട് നാലു മണിക്ക് സംസ്കാരമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സംസ്കാരം ഇനിയും നീളും.

