നെഫ്രോളജി വിദഗ്ധനടക്കം തിരുവന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എത്തിയ ഡോക്ടർമാരുടെ സംഘം വിഎസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു.

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. നെഫ്രോളജി വിദഗ്ധനടക്കം തിരുവന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എത്തിയ ഡോക്ടർമാരുടെ സംഘം വിഎസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു. ഡയാലിസ് അടക്കം ചികിത്സകൾ തുടരാനാണ് നിർദ്ദേശം. കഴിഞ്ഞ 23 നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

YouTube video player