കെ എം മാണിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര കടുത്തുരുത്തിയിലെത്തയപ്പോഴാണ് വിഎസ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
കടുത്തുരുത്തി: ഇന്നലെ അന്തരിച്ച കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിക്ക് വിഎസ് അച്യുതാനന്ദൻ അന്തിമോപചാരമർപ്പിച്ചു. കെ എം മാണിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര കടുത്തുരുത്തിയിലെത്തയപ്പോഴാണ് വിഎസ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
കെ എം മാണിയെ അവസാനമായി ഒരു നോക്ക് കാണാൻ വേണ്ടി വൻ ജനാവലിയാണ് വിലാപയാത്ര കടന്നുപോകുന്ന വഴിയരികിൽ കാത്തുനിൽക്കുന്നത്. മകന്‍ ജോസ് കെ മാണിയും കേരള കോണ്‍ഗ്രസ് നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. മുഖ്യമന്ത്രിയ പിണറായി വിജയനും തിരുനക്കരയിലെത്തി കെ എം മാണിക്ക് അന്തിമോപചാരമര്‍പ്പിച്ചു.
