Asianet News Malayalam

'ദ് റിയൽ പിണറായി ഈസ് ബാക്ക്'; കൊലപാതകരാഷ്ട്രീയവും ദുരിതാശ്വാസ ഫണ്ട് തട്ടിപ്പും എടുത്തിട്ട് ബല്‍റാം

'ഏതായാലും ഏതാനും ആഴ്ചകളിലെ കരുതൽ പ്രച്ഛന്നവേഷത്തിന് ശേഷം ദ് റിയൽ പിണറായി വിജയൻ ഈസ് ബാക്ക്. വെൽക്കം സഖാവേ'... എന്നാണ് ബല്‍റാമിന്‍റെ വാക്കുകള്‍. 
 

VT Balram reply to Pinarayi Vijayan on KM Shaji issue
Author
Palakkad, First Published Apr 15, 2020, 11:47 PM IST
  • Facebook
  • Twitter
  • Whatsapp
പാലക്കാട്: കെ എം ഷാജി എം എല്‍ എക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമർശനത്തിന് മറുപടിയുമായി വി ടി ബല്‍റാം എം എല്‍ എ. സിപിഎമ്മിൻറെ കൊലപാതക രാഷ്ട്രീയവും ക്രിമിനലുകളെ സഹായിക്കാൻ സാധാരണക്കാരൻറെ നികുതിപ്പണത്തിൽ നിന്ന് കോടികൾ ചെലവഴിച്ച കാര്യവും എറണാകുളത്തെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പും ഒക്കെ വീണ്ടും ചർച്ചയാക്കിയ പി ആർ മണ്ടന്മാർക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ബല്‍റാമിന്‍റെ കുറിപ്പ്. ബല്‍റാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

"ഖജനാവിൽ നിന്ന് കോടികൾ കൊടുത്ത് പിആർ വർക്കിന് കൊണ്ടുവന്നിട്ടുള്ള ആ 12 എണ്ണത്തിനെ എത്രയും പെട്ടെന്ന് പറഞ്ഞുവിട്ടാൽ ക്യാപ്റ്റന് നന്ന്. കാരണം അമ്മാതിരി ചെയ്ത്തല്ലേ അവന്മാർ ഇന്ന് ചെയ്തത്.

മലയാളികൾ പഴയത് പലതും മറന്നു തുടങ്ങിയ ഈ ദുരിതകാലത്ത് വീണ്ടും സിപിഎമ്മിൻറെ കൊലപാതക രാഷ്ട്രീയവും ക്രിമിനലുകളെ സഹായിക്കാൻ സാധാരണക്കാരൻറെ നികുതിപ്പണത്തിൽ നിന്ന് കോടികൾ ചെലവഴിച്ച കാര്യവും എറണാകുളത്തെ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പും ഒക്കെ വീണ്ടും ചർച്ചയാക്കിയ പി ആർ മണ്ടന്മാർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.

ഏതായാലും ഏതാനും ആഴ്ചകളിലെ കരുതൽ പ്രച്ഛന്നവേഷത്തിന് ശേഷം ദ് റിയൽ പിണറായി വിജയൻ ഈസ് ബാക്ക്. വെൽക്കം സഖാവേ".


കൊവിഡ് തർക്കം...കഥ ഇതുവരെകൊവിഡിന്‍റെ പ്രതിസന്ധി ഘട്ടത്തില്‍ ഇത്തവണത്തെ വിഷു കൈനീട്ടവും സക്കാത്ത് തുകയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭ്യർത്ഥനയ്ക്കെതിരെ രംഗത്തുവരികയായിരുന്നു കെ എം ഷാജി എം എല്‍ എ. 'വിഷു കൈനീട്ടവും സക്കാത്ത് തുകയും മുഖ്യമന്ത്രിക്ക് നല്‍കണം. അടുത്ത്‌ തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട്‌. നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വെക്കാനുള്ളതാണ്' എന്നായിരുന്നു കെഎം ഷാജിയുടെ പരിഹാസം.

Read more: 'വിഷു കൈനീട്ടവും സക്കാത്തും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പോട്ടേ'; പരിഹസിച്ച് കെഎം ഷാജി
ഇതിനാണ് ഇന്ന് പത്രസമ്മേളനത്തില്‍ പിണറായി മറുപടി പറഞ്ഞത്. 'ചില വികൃത മനസുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകും. അതാണ് പൊതുസമൂഹമെന്നും അതാണ് നാട് എന്നും തെറ്റിദ്ധരിക്കരുത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്നതും അതിന്‍റെ സാങ്കേതിക കാര്യങ്ങളറിയാത്ത ഒരുപാട് പാവപ്പെട്ടവരുണ്ട്. എന്തിനാണ് നുണ പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുന്നത്'...എന്ന് നീളുന്നതായിരുന്നു പിണറായിയുടെ മറുപടി. 

Read more: 'ചില വികൃത മനസുകളുണ്ട്; ലീഗ് എംഎല്‍എ കെഎം ഷാജിക്ക് മറുപടിയുമായി പിണറായി വിജയന്‍
ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് എം എല്‍ എമാരായ വി ടി ബല്‍റാമും ഷാഫി പറമ്പിലും രംഗത്തെത്തിയത്. പ്രളയ ദുരിതാശ്വാസത്തിലെ പണം വകമാറ്റി ചെലവഴിച്ചു, നികുതിപ്പണത്തിൽ നിന്ന് കോടികളെടുത്ത് പാര്‍ട്ടി നേതാക്കളുടെ കേസുവാദിക്കാന്‍ ഉപയോഗിച്ചു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളാണ് ഷാഫി പറമ്പില്‍ ഉന്നയിച്ചത്.

Read more: കുടുക്ക പൊട്ടിച്ച് കൊടുത്ത കാശ് പോലും 'സക്കീറിന്' പോകുന്നതുകൊണ്ടാണ് മുഖ്യമന്ത്രി, ചോദ്യങ്ങൾ ഉയരുന്നത്: ഷാഫി
 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 
Follow Us:
Download App:
  • android
  • ios