സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെയാകും മോദിയുടെ ഒന്നരക്കിലോമീറ്റർ റോഡ് ഷോ

തൃശൂർ: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിഷ ഒന്നര കിലോമീറ്റർ റോഡ് ഷോ നടത്തി. ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിയ പ്രധാനമന്ത്രി, ഹെലികോപ്റ്റർ മാർ​ഗം കുട്ടനെല്ലൂർ ഹെലിപാഡിലെത്തി. ശേഷം ജില്ലാ ആശുപത്രി ജം​ഗ്ഷൻ വരെ റോഡ് മാർ​ഗമാണ് സഞ്ചരിച്ചത്. തുടര്‍ന്നാണ് സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ മോദി ഒന്നരക്കിലോമീറ്റർ റോഡ് ഷോ നടത്തിയത്. ഇതിന് ശേഷം തേക്കിൻകാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും.

സമ്മേളനത്തിൽ ബി ജെ പി നേതാക്കളും ബീനാ കണ്ണൻ, ഡോ. എം. എസ് സുനിൽ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബി ജെ പി അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തൃശൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പൂരനഗരി സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നീരീക്ഷണത്തില്ലാണ്. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തിട്ടുണ്ട്. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയുണ്ട്. നായക്കനാലില്‍നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ് പി ജിയുടെയും മറ്റു പൊലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. കനത്ത പരിശോധനയ്ക്കുശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും പ്രധാനകടത്തിവിടുന്നത്. മോദി പ്രസംഗിക്കുന്ന വേദിക്കു ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

ശക്തന്റെ മണ്ണിലേക്ക് മോദി! കാത്തിരിക്കുന്നത് വൻജനാവലി, കനത്ത സുരക്ഷ

പ്രധാനമന്ത്രിക്ക് നെടുമ്പാശ്ശേരിയിൽ സ്വീകരണം

കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജില്ലാ കലക്ടർ എൻഎസ്കെ ഉമേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ആലുവ റൂറൽ എസ് പി വൈഭവ് സക്സേന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജി. രാമൻ നായർ, കെ. എസ് രാധാകൃഷ്ണൻ, കെ. പത്മകുമാർ, കുരുവിള മാത്യു, കെ. പി ശശികല , പി. കെ വത്സൻ, സി.ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ , ജി.കെ അജിത്ത്, ജിജി ജോസഫ്, എസ്.സജി, വി.കെ ബസിത് കുമാർ , പ്രസന്ന വാസുദേവൻ, സന്ധ്യ ജയപ്രകാശ് , കെ. ടി ഷാജി കാലടി , ബിനു മോൻ , അജിത് കുമാർ എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം