ഒരു രൂപ നാണയം മെഷീനില്‍ ഇട്ടാല്‍ ഒരു ലിറ്റര്‍ വെള്ളം ലഭിക്കും. ശുദ്ധജലം ശേഖരിക്കാനുള്ള കുപ്പി/പാത്രം ഉപഭോക്താവ് കരുതണം.
മാനന്തവാടി: പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുച്ഛമായ നിരക്കില്‍ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തി വയനാട്ടിലെ ഒരു പഞ്ചായത്ത്. മാനന്തവാടിക്കടുത്ത തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്താണ് പൊതുജനങ്ങള്‍ക്കായി ലിറ്ററിന് ഒരു രൂപ നിരക്കില്‍ വാട്ടര്‍ എടിഎം സ്ഥാപിച്ചിരിക്കുന്നത്. ഹരിതചട്ടങ്ങള്‍ പാലിച്ച് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 3.5 ലക്ഷം രൂപ ചിലവഴിച്ച് തലപ്പുഴ ടൗണിലാണ് വാട്ടര്‍ മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദവും തുച്ഛമായ നിരക്കിലും ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം നല്‍കുന്നതായിരിക്കും പദ്ധതിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറയുന്നു.
മെഷീനിലേക്ക് എത്തുന്ന വെള്ളം ശുദ്ധീകരിക്കാന്‍ നൂതന ഫില്‍ട്രേഷന്‍ സംവിധാനമായ റിവേഴ്സ് ഓസ്മോസിസ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു രൂപ നാണയം മെഷീനില്‍ ഇട്ടാല്‍ ഒരു ലിറ്റര്‍ വെള്ളം ലഭിക്കും. 5 രൂപ ഇട്ടാല്‍ അഞ്ചു ലിറ്ററും. ഇതിന് പുറമെ പത്ത് രൂപയ്ക്ക് 10 ലിറ്ററും ലഭിക്കും. പണം ജി പേയിലോ ഫോണ്‍ പേയിലോ നല്‍കാം. ശുദ്ധജലം ശേഖരിക്കാനുള്ള കുപ്പി/പാത്രം ഉപഭോക്താവ് കരുതണം. പൊതുവിപണിയില്‍ ഒരു ലിറ്റര്‍ വെള്ളത്തിന് 20 രൂപ ഈടാക്കുമ്പോഴാണ് ഒരു രൂപക്ക് 20 രൂപക്ക് ലഭിക്കുന്ന അതേ അളവില്‍ വെള്ളം നല്‍കുന്നത്. വാട്ടര്‍ മെഷീന്‍ ആളുകള്‍ ഉപയോഗിക്കുന്നതോടെ കടകളില്‍ നിന്നും മിനറല്‍ വാട്ടര്‍ വാങ്ങുമ്പോള്‍ ബാക്കിയാകുന്ന പ്ലാസ്റ്റിക് കുപ്പിയുടെ സംസ്‌ക്കരണ പ്രശ്‌നത്തിനും പരിഹാരമാകും. പ്ലാസ്റ്റിക് മാലിന്യം പൂര്‍ണമായും ഇല്ലാതാക്കുകയുമാണ് തവിഞ്ഞാല്‍ ലക്ഷ്യംവെക്കുന്നത്. പേരിയ, വാളാട് എന്നീ ടൗണുകളിലും വാട്ടര്‍ എടിഎം സ്ഥാപിക്കാന്‍ തവിഞ്ഞാല്‍ പഞ്ചായത്തിന് പദ്ധതിയുണ്ട്.


