Asianet News MalayalamAsianet News Malayalam

ജല-വൈദ്യുത ബില്ലുകളടക്കാൻ 30 ദിവസം സാവകാശം; നടപടി കൊവിഡ് പശ്ചാത്തലത്തിൽ

സംസ്ഥാനത്ത് കൊവിഡ് വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത ജാ​ഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതൽ നടപടികളുമാണ് സ്വീകരിച്ചിരിക്കുന്നത്. 

water, electricity bill payment date postponted
Author
Thiruvananthapuram, First Published Mar 19, 2020, 3:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി - വെള്ളക്കരം എന്നിവയുടെ ബില്ലുകൾ അടക്കുന്നതിന് 30 ദിവസത്തെ സാവകാശം അനുവദിച്ചു. പിഴ കൂടാതെ അടക്കുന്നതിനാണ് 30 ദിവസത്തെ സാവകാശം അനുവദിച്ചത്. സംസ്ഥാനത്ത് കൊവിഡ് വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ കനത്ത ജാ​ഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതൽ നടപടികളുമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായാണ് നടപടി.

കൊവിഡ് 19: ശക്തമായ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും

നേരത്തെ കൊവിഡ്  വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാൻ സർവകലാശാലകൾക്ക് യുജിസിയുടെ നിർദേശം നൽകിയിരുന്നു. നിലവിൽ നടക്കുന്ന പരീക്ഷകൾ അടക്കം എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനാണ് യുജിസി സർവകലാശാലകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം 31 വരെ മൂല്യനിർണയ ക്യാമ്പുകളൊന്നും നടത്തരുതെന്നും യുജിസി വ്യക്തമാക്കിയിട്ടുണ്ട്.

കുടകില്‍ നിരോധനാജ്ഞ: ജോലിക്ക് പോകരുത്, വയനാട് അതിര്‍ത്തിയില്‍ ജാഗ്രത

അതേ സമയം കൊച്ചിൻ കോർപ്പറേഷനിൽ സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തി. ഓഫീസിൽ തെർമൽ സ്കാനിംഗ് സംവിധാനം ഏർപ്പെടുത്തുമെന്നും നഗരത്തിൽ മാസ്ക്കുകൾ വിതരണം ചെയുമെന്നും നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ അൻപതു സ്‌ഥലത്തു കൈ കഴുകുന്നതിനുള്ള  സംവിധാനം ഏർപ്പെടുത്തുമെന്നും മേയർ സൗമിനി ജെയ്ൻ വ്യക്തമാക്കി. 

 

 

Follow Us:
Download App:
  • android
  • ios