Asianet News MalayalamAsianet News Malayalam

ഇടുക്കി ഡാമിലെ വെള്ളം ജനവാസ മേഖലയിൽ,ആളുകളെ മാറ്റിയേക്കും,15 ക്യാമ്പുകൾ തുറന്നു

വെളളം ഒഴുക്കുമ്പോൾ 79 വീടുകളിൽ നിന്ന് ആളുകളെ മാറ്റേണ്ടിവരുമെന്ന് നേരത്തെ തന്നെ കണക്ക് കൂട്ടിയിരുന്നു

Water In Idukki Dam In Residential Areas
Author
Idukki, First Published Aug 8, 2022, 12:56 PM IST

ഇടുക്കി: ഇടുക്കി ഡാം (idukki dam)തുറന്നതോടെ വെള്ളം ജനവാസ മേഖലയിലേക്ക് എത്തി . തടിയമ്പാട് ചപ്പാത്തിൽ റോഡിന് സമീപം വരെ വെള്ളം എത്തി. ആളുകളെ മാറ്റി തുടങ്ങി.  ചെറുതോണി പുഴയിലെ ജലനിരപ്പ് 2.30 സെൻറീമീറ്റർ കൂടി. 150 ക്യുമെക്സ് വെള്ളം ആണ് ഒഴുക്കുന്നത്. വെളളം ഒഴുക്കുമ്പോൾ 79 വീടുകളിൽ നിന്ന് ആളുകളെ മാറ്റേണ്ടിവരുമെന്ന് നേരത്തെ തന്നെ കണക്ക് കൂട്ടിയിരുന്നു. സ്ഥലത്ത് 15  ക്യാമ്പുകൾ തുറന്നിട്ടുണ്ട്. എന്നാൽ ആരും തന്നെ ക്യാമ്പുകളിലേക്ക് എത്തിയിട്ടില്ല. 50000 ലീറ്റർ വെള്ളം ഒഴുക്കാൻ ആലോചനയുണ്ട്. എന്നാൽ സ്ഥിതി​ഗതികൾ വിലയിരുത്തിയ ശേഷമേ അന്തിമ തീരുമനം എടുക്കു. 
 

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.15,ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കൂട്ടി, ഒരു വീട്ടിൽ ആണ് വെള്ളം കയറി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.15 അടിയായി ഉയർന്നു. സെക്കന്റിൽ 5000 ഘനയടിയോളം വെള്ളം ഒഴുക്കി വിടുകയാാണ്. എല്ലാ ഷട്ടരുകളും 60 സെന്റി മീറ്റർ ആക്കി ഉയർത്തി.മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള വെള്ളം ഒഴുക്കിയതോടെ ഒരു വീട്ടിൽ വെള്ളം കയറി. വള്ളക്കടവിന് സമീപം കടശ്ശിക്കാടു ആറ്റോരത്തെ ഒരു വീട്ടിൽ ആണ് വെള്ളം കയറിയത്

മുല്ലപ്പെരിയാറിലേയും ഇടമലയാറിലേയും ഇപ്പോഴത്തെ ജലനിലരപ്പിൽ ആശങ്കപ്പെടാനില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയും വ്യക്തമാക്കി.എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കാനുള്ള ക്രമീകരണമാണ് ഇപ്പോൾ നടത്തുന്നത്.മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറവാണ്. ജലനിരപ്പ് 135 അടിയായിരിക്കുമ്പോൾ എടുക്കുന്നത് പോലെയാണ് വെള്ളം കൊണ്ടു പോകുന്നത്.അത് കൂട്ടിയാൽ നമുക്ക് ആശ്വാസമാകുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. ഇതിനിടെ തമിഴ്നാട് ആളിയാർ ഡാമിൽ നിന്നുള്ള നീരൊഴുക്ക് കൂട്ടി

കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്

കക്കയം ഡാമിൽ ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.കക്കയം ഡാം ഉച്ചയ്ക്ക് ശേഷം തുറക്കേണ്ടി വന്നേക്കാമെന്നാണ് വിലയിരുത്തൽ. ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം
 

Follow Us:
Download App:
  • android
  • ios