Asianet News MalayalamAsianet News Malayalam

മുല്ലപ്പെരിയാര്‍; ജലനിരപ്പിൽ ആശങ്ക, ഡാം തുറക്കേണ്ടത് തമിഴ്നാടെന്ന് മന്ത്രി എം എം മണി

ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി എം എം മണി അറിയിച്ചു.

water level increased in mullaperiyar dam says minister mm mani
Author
Idukki, First Published Aug 8, 2020, 10:20 AM IST

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പുയരുന്നതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം എം മണി.  ഡാം തുറക്കേണ്ടത് തമിഴ്നാടാണ്. ഡാം തുറക്കുന്നതിന്‍റെ നിയന്ത്രണം അവർക്കാണ്. ജലനിരപ്പുയരുന്നതിലെ ആശങ്ക കേരളം തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ടെന്നും മന്ത്രി എം എം മണി അറിയിച്ചു.

മുല്ലപ്പെരിയാറില്‍  ജലനിരപ്പ് 133.85 അടിയിലേക്ക് എത്തിയിരുന്നു. ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറവുണ്ട്. ഇന്നലെ ജനനിരപ്പ് 131 അടിയിലേക്ക് എത്തിയപ്പോള്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.  അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ കഴിഞ്ഞ ദിവസം ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 136 അടിയിലെത്തിയാൽ രണ്ടാം നിർദ്ദേശം നൽകും. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി.

ഈ ഘട്ടത്തിലെത്തിയാൽ സ്പിൽവെഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. ചപ്പാത്ത്, വള്ളക്കടവ് ,ഉപ്പുതറ തുടങ്ങിയ മേഖലകളിലെ ആളുകളെ കഴിഞ്ഞ ദിവസം  മാറ്റിപ്പാർപ്പിച്ച് തുടങ്ങി. മഴ കനത്തതോടെ രണ്ട് ദിവസത്തിനിടെ പത്ത് അടിയോളം വെള്ളമാണ് അണക്കെട്ടിൽ ഉയർന്നത്. സെക്കന്റിൽ പതിനാലായിരം ഘനയടിവെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

Follow Us:
Download App:
  • android
  • ios