Asianet News MalayalamAsianet News Malayalam

കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയി‌ൽ ജലനിരപ്പ് കുറയുന്നു, കനത്ത ജാഗ്രത തുടരും

കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയി‌ൽ ജലനിരപ്പ് കുറയുന്നു. നദീ തീരങ്ങളോട് ചേർന്ന വീയപുരം, തലവടി പ്രദേശങ്ങളിൽ മാത്രമാണ് വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുന്നത്. 
Water level is declining in Kuttanad and Upper Kuttanad region and heavy alert continues
Author
Kerala, First Published Oct 19, 2021, 7:02 PM IST

ആലപ്പുഴ: കുട്ടനാട്, അപ്പർ കുട്ടനാട്(Kuttanadu) മേഖലയി‌ൽ ജലനിരപ്പ് കുറയുന്നു. നദീ തീരങ്ങളോട് ചേർന്ന വീയപുരം, തലവടി പ്രദേശങ്ങളിൽ മാത്രമാണ് വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുന്നത്. അതേസമയം മഴ മുന്നറിയിപ്പിന്‍റെ  (KERALA RAINS) പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ജാഗ്രത തുടരാനാണ് തന്നെയാണ് തീരുമാനം.

അപ്പർ കുട്ടനാടിന്‍റെ പടിഞ്ഞാറൻ മേഖലകളിലാണ് വെള്ളക്കെട്ട് ഇപ്പോഴുമുള്ളത്. കക്കി, പമ്പ അണക്കെട്ടുകൾ തുറന്നുവിട്ടതോടെ, അധികമായി ഒഴുകിയെത്തിയ വെള്ളെം ചെറിയ തോതിൽ ജലനിരപ്പ് ഉയത്തി. എന്നാൽ തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, അന്ധകാരനഴി എന്നിവിടങ്ങളിലൂടെ പരമാവധി വെള്ളം കടലിലേക്ക് ഒഴുകി മാറുന്നുണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. 

പത്തനംതിട്ട ജില്ലയിലെ അണക്കെട്ടുകളിലെ വെള്ളം തുറന്ന് വിട്ടെങ്കിലും നദികളിൽ കാര്യമായി ജലനിരപ്പുയർന്നിരുന്നില്ല. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതും ആശ്വാസം നൽകുന്നുണ്ട്. എന്നാൽ നദീതീരങ്ങളിൽ അതീവ ജാഗ്രതാ തുടരണമെന്നാണ് നിർദേശം. 

മഴ മാറി മാനം തെളിഞ്ഞതോടെ പ്രളയഭയം അകലുകയാണ്. കക്കി ആനത്തേട് അണക്കെട്ടിൽ നിന്ന് ഇന്നലെ തുറന്നു വിട്ട വെള്ളം പ്രതീക്ഷ അത്ര പ്രതിസന്ധിയുണ്ടാക്കായില്ല. നിലവിലെ ജലനിരപ്പ് വിലയിരുത്തി കക്കി ആനത്തോട് അണക്കെട്ടിൻ്റെ ഷട്ടർ 60 സെൻ്റീമീറ്ററിൽ നിന്ന് 90 ആക്കി ഉയർത്തി.

200 ക്യുമെക്സ് വെള്ളം ആണ് നിലവിൽ ഒഴുക്കിവിടുന്നത്. ഇന്ന് പുലർച്ചെ രണ്ട് ഷട്ടറുകൾ 30 സെൻ്റീമീറ്റർ വീതം തുറന്ന പമ്പ അണക്കെട്ടിൽ ഉച്ചയോടെ 45 സെൻ്റിമീറ്റർ ആയി ഉയർത്തി. പമ്പയിൽ പരമാവധി 10 സെൻ്റീമീറ്റർ വരെയാണ് ജലനിരപ്പ് ഉയരുന്നത്. ആരോഗ്യമന്ത്രിയുടെ നേത്യത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. അച്ചൻകോവിൽ ആറ്റിൽ നിന്നും വെള്ളം കയറിയ പന്തളം തുമ്പമൺ നരിയാപുരം കടയ്ക്കട് മേഖലകളിൽ വീടുകളിൽ നിന്നും റോഡിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും സമയമെടുക്കുന്നുണ്ട്.

എൻഡിആർഎഫ് സംഘവും  മത്സ്യ തൊഴിലാളികളുടെ ബോട്ടുകളും വിവിധ ഇടങ്ങളിലും വിന്യസിച്ചിട്ടുണ്ട്. മണിമല ആറിൻ്റെ തീരത്ത് മല്ലപ്പള്ളി അടക്കമുള്ള മേഖലകളിലും വെള്ളം പൂർണമായും ഇറങ്ങി. തിരുവല്ലയിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. അമിച്ചകരിയിൽ വെള്ളകെട്ടിൽ വീണ് വയോധികൻ മരിച്ചു. നെടുമ്പുറം വലിയവീട്ടിൽ പറമ്പിൽ രവീന്ദ്രൻ പണിക്കർ ആണ് മരിച്ചത്.

അതേസമയം, സംസ്ഥാനത്ത് നാളെയും മറ്റന്നാളും തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും യെല്ലോ അലർട്ടാണ്. പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.  ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.  

ജില്ലയില്‍ 100-ലധികം ദുരിതാശ്വാസ ക്യാമ്പുകളായി 7500-ന് അടുത്ത് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കെ ഭീതി ഒഴിയും വരെ താഴ്ന്ന പ്രദേശങ്ങളിലെ ആളുകൾ ക്യാമ്പുകളിൽ തുടരും.

Follow Us:
Download App:
  • android
  • ios