ഗർഭിണികളും പ്രസവം കഴിഞ്ഞവരും ഡയാലിസിസ് രോഗികളും കൂട്ടിരിപ്പുകാരുമടക്കം നൂറുകണക്കിന് പേരാണ് കുടിക്കാൻ പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. 

കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജിൽ ജലക്ഷാമം രൂക്ഷം. ആശുപത്രിയിലേക്കുള്ള പ്രധാന പൈപ്പ് പൊട്ടിയതോടെയാണ് വെള്ളം മുടങ്ങിയത്. ഇന്നലെ വൈകിട്ട് അഞ്ചുമണി മുതൽ വെള്ളമില്ല. കുടിവെള്ളം പോലുമില്ലാതെ രോഗികൾ ബുദ്ധിമുട്ടുകയാണ്. ഗർഭിണികളും പ്രസവം കഴിഞ്ഞവരും ഡയാലിസിസ് രോഗികളും കൂട്ടിരിപ്പുകാരുമടക്കം നൂറുകണക്കിന് പേരാണ് കുടിക്കാൻ പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. 

YouTube video player