Asianet News MalayalamAsianet News Malayalam

വയനാട് മരംകൊള്ള: വന്യൂ-വനം ഉദ്യോഗസ്ഥരെ ന്യായികരിച്ച് വയനാട് ജില്ലാ കളക്ടറുടെ റിപ്പോർട്ട്

ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ വില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്തു. ഡെപ്യൂട്ടി കളക്ടർ , തഹസിൽദാർ എന്നിവരെ സ്ഥലം മാറ്റി. നിയമ നടപടികളെല്ലാം സ്വീകരിച്ചുവെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

wayanad district collectors report to revenue minister on tree cut issues
Author
Kerala, First Published Jun 6, 2021, 1:12 PM IST

വയനാട്: വയനാട് മുട്ടിൽ മരം കൊള്ളയിൽ വന്യൂ-വനം ഉദ്യോഗസ്ഥരെ ന്യായികരിച്ച് വയനാട് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. തുടക്കം മുതൽ ഉദ്യോഗസ്ഥർ ജാഗ്രത പാലിച്ചിരുന്നുവെന്നും മറ്റ് ജില്ലകളിൽ നിന്നും മരങ്ങൾ നഷ്ടമായപ്പോഴും വയനാട് ജില്ലയിൽ നിന്നും മരങ്ങൾ നഷ്ടമായില്ലെന്നുമാണ് കളക്ടർ അഥീല അബ്ദുള്ള റവന്യൂ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലുളളത്. 

'മുട്ടിൽ സൗത്ത് വില്ലേജിൽ നടന്നത് അനധികൃത മരംമുറിക്കലാണ്. മുറിച്ചു മാറ്റിയ 101 മരങ്ങൾ കണ്ടെത്തി'. 42 കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും വയനാട് കളക്ടർ റിപ്പോർട്ടിൽ പറയുന്നു. ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ വില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്തു. ഡെപ്യൂട്ടി കളക്ടർ , തഹസിൽദാർ എന്നിവരെ സ്ഥലം മാറ്റി. നിയമ നടപടികളെല്ലാം സ്വീകരിച്ചുവെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. വീഴ്ച സംഭവിച്ചില്ലെയെന്ന് പറയുന്ന റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിയും പറയുന്നുണ്ടന്നതാണ് ശ്രദ്ധേയം. ഉദ്യോഗസ്ഥ വീഴ്ച പരിശോധിച്ച് റിപ്പോർട്ട് നൽകാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. 

Follow Us:
Download App:
  • android
  • ios