ഉരുൾപൊട്ടിയ പാതിരായിൽ ചൂരൽമലയിൽ സംഭവിച്ചത്; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ, കടകൾ തകർത്ത് ഇരച്ചെത്തി മലവെള്ളം
ചൂരൽമലയിലെ കടകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ഉരുൾപൊട്ടൽ എത്രത്തോളം ഭയാനകമായിരുന്നു എന്ന് മനസ്സിലാകുന്നത്.
കൽപറ്റ: ഒറ്റ രാത്രി കൊണ്ട് ഒരു ഗ്രാമം തന്നെ ഇല്ലാതായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന തത്സമയ ദൃശ്യങ്ങൾ ആദ്യമായി പുറത്തുവിടുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഉരുൾപൊട്ടലുണ്ടായ അന്ന് രാത്രി ചൂരൽ മലയിൽ സംഭവിച്ച ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും ദൃശ്യമാക്കുന്ന പേടിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ഇരച്ചെത്തുന്ന മലവെള്ളം കടകളിലെ സാധനസാമഗ്രികൾ തുടച്ച് നീക്കി ഒഴുകുന്നത് ദൃശ്യങ്ങളിൽ കാണാം. ചൂരൽമലയിലെ കടകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് ഉരുൾപൊട്ടൽ എത്രത്തോളം ഭയാനകമായിരുന്നു എന്ന് മനസ്സിലാകുന്നത്. അർദ്ധരാത്രി മുതൽ പുലർച്ചെ വരെയുള്ള ഉള്ളുലയ്ക്കുന്ന കാഴ്ചകൾ കാഴ്ചക്കാരിൽ ഭയവും വേദനയും നിറക്കും. ഉരുള്‍പൊട്ടലുണ്ടായ സമയത്ത് ചൂരല്‍ മലയില്‍ അതിശക്തമായ മഴ പെയ്തിരുന്നുവെന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ദുരന്തത്തില്‍ വെള്ളാര്‍മല സ്കൂളും തകര്‍ന്നിരുന്നു.