വാടക വീടുകൾ ഏർപ്പാടാക്കുന്നതിനൊപ്പം സാധനസാമഗ്രികൾ നൽകുന്നതിനും സർക്കാർ ഇടപെടണം: ടി സിദ്ദിഖ്
എല്ലാം നഷ്ടമായവര്‍ക്ക് സാധനസാമഗ്രികൾ നല്‍കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണം. വീടുകളിലേക്ക് പോകുമ്പോൾ കൊടുക്കേണ്ട സാധനസാമഗ്രികൾ ആവശ്യത്തിന് ലഭ്യമല്ലാത്ത ഒരു സാഹചര്യം ഇപ്പോഴുണ്ട്
തിരുവനന്തപുരം: ദുരിത ബാധിതർക്കുള്ള സാധനസാമഗ്രികൾ സർക്കാർ മുൻകൈയെടുത്ത് എത്തിച്ച് നൽകണമെന്ന് എംഎല്‍എ ടി സിദ്ദിഖ്. വാടക വീടുകൾ ഏർപ്പാടാക്കുന്നതിനൊപ്പം ദുരിത ബാധിതർക്കുള്ള സാധനസാമഗ്രികൾ സർക്കാർ മുൻകൈയെടുത്ത് എത്തിച്ച് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ എൻനാട് വയനാട് ലൈവത്തോണില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറെ വീടുകൾ കിട്ടിയിട്ടുണ്ടെങ്കിലും അത് പൂര്‍ണമായിട്ടില്ല.
സ്വയം വീടുകൾ കണ്ടെത്തി മാറുന്നവരുണ്ട്. എല്ലാം നഷ്ടമായവര്‍ക്ക് സാധനസാമഗ്രികൾ നല്‍കാൻ ആവശ്യമായ നടപടികൾ ഉണ്ടാകണം. വീടുകളിലേക്ക് പോകുമ്പോൾ കൊടുക്കേണ്ട സാധനസാമഗ്രികൾ ആവശ്യത്തിന് ലഭ്യമല്ലാത്ത ഒരു സാഹചര്യം ഇപ്പോഴുണ്ട്. സന്നദ്ധ സംഘടനകളും രാഷ്ട്രീയ സംഘടനകളുമെല്ലാം ഇതിനായി ശ്രമങ്ങള്‍ തുടരുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടായാല്‍ പോരായ്മകൾ എല്ലാം പരിഹരിക്കാൻ സാധിക്കുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം