Asianet News MalayalamAsianet News Malayalam

മുണ്ടക്കൈ ദുരന്തത്തിന്‍റെ ആഘാതം കൂട്ടിയത് മുന്നറിയിപ്പിലെ വീഴ്ച; മുൻകരുതലുകൾ സ്വീകരിക്കുന്നതിലും പാളിച്ച

അതീതീവ്രമഴ മുന്നറിയിപ്പ് നൽകുന്നിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് വീഴ്ചയുണ്ടായി. തുടർച്ചായി മഴ പെയ്തിട്ടും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും പാളിച്ചയുണ്ടായി.

Wayanad Mundakkai landslide reason is failure of rain warning and failure of  take precautions
Author
First Published Aug 8, 2024, 6:52 PM IST | Last Updated Aug 8, 2024, 6:52 PM IST

തിരുവനന്തപുരം: മുന്നറിയിപ്പ് നൽകുന്നതിലും മുന്നൊരുക്കങ്ങളിലും വിവിധ ഏജൻസികൾക്കുണ്ടായ വീഴ്ചയാണ് ഒരു നാടിനെയാകെ മായ്ച്ച് കളഞ്ഞ മുണ്ടക്കൈ ദുരന്തത്തിന്‍റെ ആഘാതം കൂട്ടിയത്. അതീതീവ്രമഴ മുന്നറിയിപ്പ് നൽകുന്നിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് വീഴ്ചയുണ്ടായി. തുടർച്ചായി മഴ പെയ്തിട്ടും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും പാളിച്ചയുണ്ടായി.

ജുലൈ 30 ന് പുലർച്ചെയുണ്ടായ രണ്ട് ഉരുൾപൊട്ടലുകളാണ് മുണ്ടെക്കെയെ തകർത്തത്. ദുരന്തമുണ്ടാകുമ്പോൾ ഓറഞ്ച് അലർട്ടായിരുന്നു വയനാടിൽ നിലവിലുണ്ടായിരുന്നത്. 204.4 മി.മീ വരെ മഴ പെയ്യാനുള്ള സാധ്യതാണ് ഓറ‌‌ഞ്ച് അലർട്ട്. ദുരന്തമുണ്ടായ മുണ്ടൈക്കൈയിൽ ഐഎംഡിക്ക് പക്ഷെ മഴമാപിനിയില്ല. ആ ദിവസങ്ങളിൽ തൊട്ടടുത്ത സ്റ്റേഷനുകളിൽ ശക്തമായ മഴ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും 29ന് ഉചയ്യ് മാത്രമാണ് ഓറഞ്ച് അലർട്ട് പോലും പ്രഖ്യാപിച്ചത്. 29ന് രാത്രി വയനാട് ഉൾപ്പെടയുള്ള വടക്കൻ കേരളത്തിൽ കനത്ത മഴ സാധ്യത റഡാർ ഇമേജുകളിൽ വ്യക്തമായിരുന്നു. രാത്രി വൈകിയും അതിശക്തമായ മഴ സാധ്യത റഡാറിൽ തെളിഞ്ഞു. ദുരന്തം കൺമുന്നിലുണ്ടായിരുന്നിട്ടും അലർട്ട് റെഡായില്ല. 

ദുരന്തമുണ്ടായതിന് പിന്നാലെ 30ന് പുലർച്ചെ മാത്രമാണ് ഓറഞ്ച് അലർട്ട് റെഡാക്കി മാറ്റുന്നത്. കൃത്യസമയത്ത് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതിൽ ഐഎംഡിക്കുണ്ടായത് ഗുരുതര വീഴ്ചയാണ്. വയനാട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ പഠനകേന്ദ്രമായ ഹ്യൂം സെന്ററിന്റെ മഴ മാപിനികളിൽ ആ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് അതിശക്തമായ മഴയായിരുന്നു. പുത്തുമലയിൽ 48 മണിക്കൂറിനിടെ പെയത്ത് 572 മില്ലി മീറ്റർ മഴയാണ്. തെറ്റമലയിൽ 430 മി.മീ മഴയും ഉണ്ടായി. ദുരന്തം തൊട്ടരികെ എന്ന് ഹ്യൂം സെന്റർ ജില്ലാഭരണകൂടത്തെ അറിയിച്ചിരുന്നു. എന്നിട്ടും ദുരന്തസാധ്യത പട്ടികയിൽ ഡീപ് റെഡ് സോണിലായിരുന്ന മുണ്ടൈക്കയിൽ നിന്ന് ചുരുക്കമാളുകെ മാത്രമാണ് ജില്ലാ ഭരണകൂടം മാറ്റിപാർപ്പിച്ചത്. 

തലേ ദിവസം തന്നെ മുണ്ടക്കൈയിൽ മലയിടിച്ചിലുണ്ടായിരുന്നു. എന്നിട്ടും മുന്നൊരുക്കത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കും പാളിച്ചകളുണ്ടായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കെ എസ് ഡി എം എക്ക് കൈമാറുന്ന മുന്നറിയിപ്പുകളിൽ വയനാട്ടിൽ 29നും 30നും നേരിയ ഉരുൾപ്പൊട്ടൽ സാധ്യത മാത്രമാണ് സൂചിപ്പിച്ചിരുന്നത്. വയനാടിൽ ദുരന്തമുണ്ടാകുമെന്ന് ഡിഎസ്ആക്കും പറയാനായില്ല. സാങ്കേതികത്വം പറഞ്ഞ് പിടിച്ച് നിൽക്കാനാണ് ഏജൻസികളുടെ ഇപ്പോഴത്തെ ശ്രമം മുന്നറിയിപ്പുകളിലും മുന്നൊരുക്കങ്ങളും പേരിന് മാത്രമായപ്പോൾ ജീവനും ജീവിതവും നഷ്ടപ്പെടുതിയത് ആയിരക്കണക്കിന് മനുഷ്യർക്കാണ്. കേരളത്തിന് വേണ്ടത് സൂക്ഷ്മ മുന്നറിയിപ്പുകളും ധ്രുതഗതിയിലുള്ള ദുരന്തനിവാരണവുമാണെന്ന് ഒരിക്കൽ കൂടി പഠിപ്പിക്കുന്ന പാഠമാണ് മുണ്ടക്കൈ.

Latest Videos
Follow Us:
Download App:
  • android
  • ios