കൽപ്പറ്റയിൽ 39 വയസുകാരിയും മേപ്പാടിയിൽ ഏഴ് വയസുകരിയുമാണ് ആശുപത്രിയിലുള്ളത് വയനാട് ജില്ലയിലെ  പ്രതിരോധ പ്രവർത്തനങ്ങൾ ഊര്ജിതമാക്കി

കൽപ്പറ്റ: വയനാട് ജില്ലയിൽ രണ്ട് പേര്‍ക്ക് ഡിഫ്‌തീരിയ ബാധിച്ചതായി സംശയം. കൽപ്പറ്റയിൽ 39 വയസുകാരിയും മേപ്പാടിയിൽ ഏഴ് വയസുകരിയുമാണ് സംശയാസ്പദമായ സാഹചര്യത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇരുവരുടെയും രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതേ തുട‍ര്‍ന്ന് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊര്ജിതമാക്കി. എല്ലാവർക്കും ക‍ര്‍ശനമായി വാക്സിനേഷൻ നൽകണമെന്നും ഡിഎംഒ അറിയിച്ചു.