പാലക്കാട്: പട്ടാമ്പി നഗരസഭയിൽ ഇടതുപക്ഷത്തോടൊപ്പം ഭരണം പങ്കിടുമെന്ന് കോൺഗ്രസ് വിമതൻ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് വി ഫോർ പട്ടാമ്പിയും ഇടതുമുന്നണിയും ആദ്യ ഘട്ട ചർച്ചകൾ നടത്തി. ഉപാധികളില്ലാതെയാവും സഹകരണം.

പിന്തുണ തേടി കോൺഗ്രസ് ക്യാംപിൽ നിന്ന് വിളി വന്നു. എന്നാൽ കോൺഗ്രസുമായി സഹകരിക്കില്ല. കോൺഗ്രസിനേറ്റ തിരിച്ചടിക്ക് കാരണം വികെ ശ്രീകണ്ഠന്റെയും സിപി മുഹമ്മദിന്റെയും നിലപാടുകളാണ്. തോൽവിയുടെ ഉത്തരവാദിത്തം ഇരുവർക്കുമുണ്ട്. കോൺഗ്രസിന്റെ വാതിലിൽ മുട്ടാനില്ലെന്നും ഷാജി വ്യക്തമാക്കി.