ഒരഞ്ച് വര്‍ഷത്തേക്ക് അവസരം തരൂ, തൃശൂര്‍ തന്നാല്‍പ്പോരാ കേരളം തരണം എന്നായിരുന്നു സുരേഷ് ഗോപി ആവശ്യപ്പെട്ടത്

തൃശൂര്‍: ബിജെപിയെ ഭയക്കുന്നില്ലെന്ന് ടി എൻ പ്രതാപൻ എം പി. കേരളത്തിൽ ബി ജെ പിയുടെയും ആർ എസ് എസിന്റെയും വർഗീയ വിഷവിത്തുകൾ മുളയ്ക്കില്ല. ആറ് കൊല്ലം രാജ്യസഭാ എംപിയായിരുന്ന സുരേഷ് ഗോപി തൃശൂരിന് വേണ്ടി എന്താണ് ചെയ്തതെന്ന് പറയണമെന്നും ടി എൻ പ്രതാപൻ എംപി ഫേസ് ദി പീപ്പിള്‍ പരിപാടിയില്‍ ചോദിച്ചു.

ഒരഞ്ച് വര്‍ഷത്തേക്ക് അവസരം തരൂ, തൃശൂര്‍ തന്നാല്‍പ്പോരാ കേരളം തരണം എന്നായിരുന്നു സുരേഷ് ഗോപി ആവശ്യപ്പെട്ടത്. സുരേഷ് ഗോപിയുടെ ഈ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇതു കേരളമാണ്, ബിജെപിയെ ഭയമില്ലെന്ന് ടിഎന്‍ പ്രതാപന്‍ മറുപടി പറഞ്ഞത്.

"ഇത് കേരളമാണ്. ദൈവത്തിന്‍റെ സ്വന്തം നാടാണ്. കേരളത്തിലെ ജനങ്ങളെ ബി ജെ പിയും ആര്‍ എസ് എസും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇത് മതേതരത്വത്തിന്‍റെ മണ്ണാണ്. വര്‍ഗീയ വിഷത്തിന്‍റെ വിത്ത് മുളയ്ക്കുന്ന സ്ഥലമല്ലിത്. കേരളമങ്ങനെ ബി ജെ പിക്ക് എടുക്കാന്‍ പറ്റില്ല. ബി ജെ പിക്ക് കൊണ്ടുപോവാനും പറ്റില്ല. ആറ് കൊല്ലം രാജ്യസഭാംഗങ്ങള്‍ ആയിരുന്ന ആളുകളുണ്ട്. എന്താണ് ആറ് കൊല്ലത്തിനിടെ തൃശൂരിന് വേണ്ടി ചെയ്തത്?"- ടി എന്‍ പ്രതാപന്‍ പ്രതികരിച്ചു. 

YouTube video player