Asianet News MalayalamAsianet News Malayalam

നായ്ക്കളെ വളർത്തുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം, മുന്‍കരുതലുകള്‍ എങ്ങനെയൊക്കെ വേണം; അറിയേണ്ട കാര്യങ്ങള്‍

നായ്ക്കളെ വളർത്തുന്നതിന് കൃത്യമായ മാർഗനിർദേശം സംസ്ഥാനത്തുണ്ട്. കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലിന് പുറമെ, കടിയേറ്റാലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.
 

what to look out for and how to take precautions when raising dogs
Author
Thiruvananthapuram, First Published Jul 3, 2022, 8:48 AM IST

തിരുവനന്തപുരം; വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കി ഓരോ വർഷവും പുതുക്കേണ്ട ലൈസൻസ് അടക്കം, നായ്ക്കളെ വളർത്തുന്നതിന് കൃത്യമായ മാർഗനിർദേശം സംസ്ഥാനത്തുണ്ട്. കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലിന് പുറമെ, കടിയേറ്റാലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. ഇവ ഏതൊക്കെയാണെന്ന് നോക്കാം.

 

  • വളർത്തു നായ്ക്കൾക്ക് ലൈസൻസ് നിർബന്ധം
  • വാക്സിൻ സർട്ടിഫിക്കറ്റ് സഹിതം ഓരോ വർഷവും ലൈസൻസ് പുതുക്കണം
  • നായ്ക്കൾക്ക് ഓരോ വർഷവും പേവിഷ വാക്സിൻ എടുക്കണം.
  • നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും
  • ലൈസൻസില്ലാതെ വളർത്തിയാൽ തടവും പിഴയും ഉണ്ടാകും.
  • വളർത്തു നായയെ മറ്റു മൃഗങ്ങൾ കടിച്ചാലും വാക്സിനെടുക്കണം
  • പേവിഷബാധ ലക്ഷണങ്ങൾ ശ്രദ്ധിക്കണം
  • പേവിഷ ബാധ മാരകം, വേണം ജാഗ്രത
  • കടിയേറ്റാൽ ചികിത്സ തേടണം 

 


റാബീസ് വാക്സീൻ എടുത്തിട്ടും പേവിഷബാധയേറ്റ് മങ്കര സ്വദേശി ശ്രീലക്ഷ്മി മരിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. ശ്രീലക്ഷ്മി വാക്സീൻ എടുത്തതിൽ അപാകതയില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ശ്രീലക്ഷ്മിക്കുണ്ടായ പരിക്കിന്‍റെ ആഘാതത്തെ കുറിച്ച് ചികിത്സിച്ച ആശുപത്രികൾ ഒന്നും പറഞ്ഞിരുന്നില്ലെന്ന് അച്ഛൻ സുഗുണൻ പറയുന്നു. ആഴക്കൂടുതലുളള മുറിവാണ്, പേവിഷ ബാധയ്ക്ക് കാരണമെന്ന DMOയുടെ പ്രസ്താവനയോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

മകൾ മരിച്ചതിന് ശേഷമാണോ മുറിവിന്‍റെ ആഴമളക്കേണ്ടത് എന്ന് ചോദിക്കുന്നു സുഗുണൻ. ചികിത്സ തേടിയപ്പോഴും, വാക്സീൻ എടുത്തപ്പോഴും ഇത്തരം വിവരങ്ങൾ എന്ത് കൊണ്ട് അറിയച്ചില്ല , വിദഗ്ധ നിർദേശങ്ങൾ തന്നില്ല അങ്ങനെ ചോദ്യങ്ങൾ പലത് ഉയർത്തുന്നു ശ്രീലക്ഷ്മിയുടെ അച്ഛൻ.

ശ്രീലക്ഷ്മിയുടെ ഇടത് കൈക്കാണ് അയൽവാസിയുടെ വളർത്തുനായ കടിച്ചത്. മുറിവിന് ആഴക്കൂടുതലുണ്ട്. കൂടുതൽ ചോരയും വന്നിരുന്നു. ഇത് സി കാറ്റഗറിയിൽ ഉൾപ്പെടുന്ന ആക്രമണമായാണ് കണക്കാക്കുന്നത്. പേ വിഷബാധയേൽക്കാനും ഇതാകാം കാരണം എന്നായിരുന്നു ഡിഎംഒ പറഞ്ഞത്.

Read Also; ഒരു മാസം മുൻപ് നായ കടിച്ച കോളേജ് വിദ്യാര്‍ത്ഥിനി പേ വിഷ ബാധയേറ്റ് മരിച്ചു

എന്നാൽ ശ്രീലക്ഷ്മിക്ക് പേവിഷ ബാധയേറ്റതായാണ് ആരോ​ഗ്യവകുപ്പിന്റെ റിപ്പോർട്ട്. വാക്സീൻ എടുത്തതിൽ അപാകതയില്ലെന്നും സീറം എടുത്തതും കൃത്യസമയത്ത് തന്നെയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാക്സീൻ്റെ ഗുണനിലവാരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് സംശയമില്ല. ആരോഗ്യ വകുപ്പിന്‍റെ നിർദേശമനുസരിച്ചാവും തുടർ നടപടികൾ സ്വീകരിക്കുക.

വാക്സീൻ സൂക്ഷിച്ചതിലോ, നൽകിയതിലോ, പാകപ്പിഴ ഇല്ലെന്ന് ആവർത്തിക്കുകയാണ് ആരോഗ്യവകുപ്പ്. ശ്രീലക്ഷ്മിയെ കടിച്ച നായ ചില തെരുവ് നായ്ക്കളെ കടിച്ചിട്ടുണ്ട്. ഇത് വെറ്റിനറി വിഭാഗം പരിശോധിക്കും. വാക്സീൻ എടുത്തിട്ടും പേവിഷബാധ പിടിച്ചതിൽ ജില്ലാ കളക്ടറോടും, മെഡിക്കൽ ഓഫീസറോടും മനുഷ്യാവകാശ കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Read Also; പേവിഷബാധ മരുന്ന് പരാജയം: സർക്കാരിന് അനാസ്ഥ, ജനങ്ങളുടെ ജീവൻ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രൻ

Follow Us:
Download App:
  • android
  • ios