പ്രതികരിച്ച വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ മാനേജ്മെൻറ് ആളെ വെച്ചു. ഫോട്ടോയും ദൃശ്യങ്ങളും പകർത്തുകയും ചെയ്തു. തങ്ങളുടെ കരിയർ ഇല്ലാതാക്കുമോ എന്ന ഭയമുണ്ടെന്നും വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പറഞ്ഞു.

കണ്ണൂർ: നിതിന്റെ വീട്ടിൽ പോകുന്ന കാര്യം ചോദിച്ചപ്പോൾ 'അറ്റ് യുവർ ഓൺ റിസ്ക്' എന്ന് മാനേജ്മെന്റ് പറഞ്ഞെന്ന് വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികരിച്ച വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ മാനേജ്മെൻറ് ആളെ വെച്ചു. ഫോട്ടോയും ദൃശ്യങ്ങളും പകർത്തുകയും ചെയ്തു. തങ്ങളുടെ കരിയർ ഇല്ലാതാക്കുമോ എന്ന ഭയമുണ്ടെന്നും വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പറഞ്ഞു. മാനേജ്മെൻറ് പ്രതിനിധികൾ ചർച്ചയ്ക്ക് എത്തിയില്ല. തീരുമാനമെടുക്കാൻ പവർ ഇല്ലാത്ത ഒരാളെയാണ് ചർച്ചയ്ക്ക് വിട്ടത്. മാനേജ്മെൻറ് പ്രതിനിധി ഡോക്ടർ റാമിനെ ന്യായീകരിച്ച് സംസാരിച്ചു. നിരവധി വിദ്യാർത്ഥികൾ മറ്റു അധ്യാപകർക്കെതിരെയും പരാതി നൽകുന്നുണ്ട്. എല്ലാ ആവശ്യങ്ങളും അംഗീകരിക്കും വരെ ബഹിഷ്കരണത്തിൽ നിന്ന് പിന്മാറില്ലെന്നും റാമിനെ പുറത്താക്കണമെന്നും വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് മരിച്ച സംഭവത്തിൽ ഡോക്ടർ റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകലുമായി വിദ്യാർഥികൾ രംഗത്ത്. ചെരുപ്പിട്ട് വന്ന തന്നെ കോളനി എന്ന് വിളിച്ചുവെന്നും കാണാൻ ഗോത്ര വർഗക്കാരനെ പോലെയുണ്ടെന്ന് പരിഹസിച്ചെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സഹപാഠിയായ പെൺകുട്ടിയെ കൊണ്ട് ചെരുപ്പ് വെച്ച് തല്ലിക്കാൻ ശ്രമിച്ചു. പ്രതികരിച്ചാൽ പരീക്ഷയിൽ തോല്പ്പിക്കും. നിറം കൂടിയവരെ വെള്ളപ്പാറ്റയെന്ന് വിളിക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു. ഒരു പെൺകുട്ടിയെ കറുത്ത പശു എന്ന് വിളിച്ചു പരിഹസിച്ചു. ആ കുട്ടി ക്ലാസിൽ വച്ച് പൊട്ടിക്കരയാൻ പോലും പേടിച്ചു. അധ്യാപകൻ പോയ ശേഷമാണ് അവൾ കരഞ്ഞത്. അതേസമയം ഡോ റാമിന് റാഗിങ് വിരുദ്ധ സമിതിയുടെ ചുമതലയുള്ള ആളാണ് ഡോ റാം.