കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിക്കാത്തതിനെതിരെ ജഗതി ശ്രീകുമാറിൻറെ മകളും ഷോൺ ജോർജിൻറെ ഭാര്യയുമായ പാർവതി ശ്രീകുമാർ രംഗത്ത്
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിക്കാത്തതിനെതിരെ ജഗതി ശ്രീകുമാറിൻറെ മകളും ഷോൺ ജോർജിൻറെ ഭാര്യയുമായ പാർവതി ശ്രീകുമാർ രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ആണ് പാർവതി വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. കെഎസ്ആർടിസി ഫ്രീ ബസ് യാത്രയെപറ്റി കേട്ടപ്പോൾ വളരെ സന്തോഷം തോന്നിയെന്നും, അതുപോലെ കുറച്ച് ചോദ്യങ്ങളും എൻറെ മനസിൽ ഉണ്ടായി. ആ ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം പറഞ്ഞ് തരണം. ഇത് എൻറെ മാത്രം അഭിപ്രായമാണ്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പുരുഷനമാർക്ക് ഇല്ലാത്ത ഒരു ആനുകൂല്യവും നമ്മൾ സ്ത്രീകൾക്ക് വേണ്ട, വോണോ? വേണ്ടയോ? എന്നും അവർ വീഡിയോയിൽ ചോദിക്കുന്നുണ്ട്.
കൂടാതെ, സ്ഥിരമായി ജോലിക്കുപോകുന്ന സ്ത്രീകൾ ഉണ്ടെന്നും, എന്നാൽ സ്ഥിരമായി ജോലിക്കുപോകുന്ന പുരുഷന്മാരേക്കാൾ എന്ത് യോഗ്യതയാണ് സത്രീകൾക്ക് കൂടുതൽ ഉള്ളത്? ഒരുപടി കൂടുതൽ മെൻറൽ പ്രഷർ പുരുഷന്മാർക്കുണ്ട്. തുല്യ വേതനമാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും, എന്നിട്ടും നമ്മൾ സ്ത്രീകളോട് മാത്രം എന്തിനിത്ര സഹതാപം? എല്ലാ മേഖലയിലും തുല്യത പറയുമ്പോൾ ആനുകൂല്യത്തിൻറെ കാര്യം വരുമ്പോൾ തുല്യത എവിടെ പോകുന്നു? ഞാൻ ഒരു സ്ത്രീ വിരോധി ഒന്നും അല്ല. എൻറെ പോസ്റ്റിന് താഴെ കുറേ ഫെമിനിച്ചികൾ വന്ന് എൻറെ അച്ഛനും അമ്മായിയച്ഛനും ഭർത്താവിനും ഒക്കെ പറയും എന്ന് എനിക്ക് അറിയാം. പക്ഷേ ഇത് എനിക്ക് പറയണമെന്ന് തോന്നി എന്നും പാർവതി പറഞ്ഞു.


