ഇയാൾക്കൊപ്പം ഭാര്യ വാടക വീട്ടിൽ താമസത്തിന് പോകാത്തയിലുള്ള വിരോധം ആണ് അക്രമണത്തിൽ കലാശിച്ചത്.
തിരുവനന്തപുരം: ഭാര്യാ പിതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഗാന്ധിജി നഗർ ഭഗവതിപുരം കുതിരകുളം പ്രദീപ് വിലാസത്തിൽ പ്രകാശ് (31) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഭാര്യ വാടക വീട്ടിൽ താമസത്തിന് പോകാത്തയിലുള്ള വിരോധം ആണ് അക്രമണത്തിൽ കലാശിച്ചത്.
പ്രകാശ് മകളെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച യുവതിയുടെ പിതാവ് ഉറിയാക്കോട് പൂമല മീനാഭവനിൽ ഡേവിസി(65)നാണ് പരിക്കേറ്റത്. ഇയാൾക്ക് നേരെ പ്രകാശ് ഇരുമ്പ് ചുറ്റിക എടുത്ത് തലയ്ക്കടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മർദ്ദനത്തെ തുടർന്ന് ഡേവിസിന് തലയോട്ടിക്കും, വാരിയെല്ലിനും സാരമായ പരിക്ക് ഉണ്ട്. ഇയാൾ ചികിത്സയിൽ ആണ്.
സംഭവത്തിൽ വിളപ്പിൽശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ വിളപ്പിൽശാല പോലിസ് ഇൻസ്പെക്ടർ സ്റ്റേഷൻ ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ ആശിഷ്,ബൈജു, സി.പി.ഒ മാരായ അഖിൽ, പ്രദീപ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്. പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയും, തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ തെളിവെടുപ്പിന് എത്തിച്ച പൊലീസ് ഇയാൾ ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പ് ചുറ്റിക കണ്ടെത്തുകയും ചെയ്തു.
