പത്തനാപുരത്ത് കാട്ടാന തകർത്ത വീട് സന്ദർശിക്കാനെത്തിയ നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാലക്കും സംഘത്തിനും മുന്നിൽ കാട്ടാനയെത്തി. പിറവന്തൂർ പഞ്ചായത്തിലെ ചാങ്ങപ്പാറയിലായിരുന്നു സംഭവം. കാട്ടാനയെ എല്ലാവരും ചേർന്ന് ഓടിച്ച ശേഷം തകർന്ന വീട് സന്ദർശിച്ച് സംഘം മടങ്ങി.
കൊല്ലം: കൊല്ലം പത്തനാപുരത്ത് കാട്ടാന ആക്രമണം നടന്ന സ്ഥലം സന്ദർശിക്കാനെത്തിയ നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാലക്കും സംഘത്തിനും മുൻപിൽ കാട്ടാന. പിറവന്തൂർ പഞ്ചായത്തിലെ ചാങ്ങപ്പാറയിൽ കഴിഞ്ഞ ദിവസം കാട്ടാന വീട് തകർത്തിരുന്നു. ഇവിടം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു ജ്യോതികുമാർ ചാമക്കാലക്കും സംഘത്തിനും മുന്നിൽ പകൽ സമയം കാട്ടാന എത്തിയത്. കാട്ടാനയെ എല്ലാവരും ചേർന്ന് ഓടിച്ച ശേഷം തകർന്ന വീട് സന്ദർശിച്ച് സംഘം മടങ്ങി. മാസങ്ങൾക്ക് മുമ്പ് ഇതേ വീട്ടിലെ കിണറിൽ പുലി വീണിരുന്നു.
Add Asianetnews as a Preferred Source


