ചിന്നക്കനാലിലെ എൺപത് ഏക്കർ മേഖലയിലാണ് മൊട്ടവാലനുള്ളത്
ഇടുക്കി: ഇടുക്കിയിലെ ജനവാസ മേഖലയിൽ കാട്ടാനങ്ങളിറങ്ങി. മൊട്ടവാലൻ, ചക്കകൊമ്പൻ എന്നീ കാട്ടുകൊമ്പൻമാരാണ് വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി കറങ്ങി നടക്കുന്നത്. ചിന്നക്കനാലിലെ ജനവാസ മേഖലയിൽ കാട്ടുകൊമ്പന്മാർ ഇറങ്ങിയത്.
ചിന്നക്കനാലിലെ എൺപത് ഏക്കർ മേഖലയിലാണ് മൊട്ടവാലനുള്ളത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വനം വകുപ്പ് വാച്ചർമാരുടെ നേതൃത്വത്തിൽ കാട്ടാനയെ മേഖലയിൽ നിന്നും ഓടിച്ചുവിട്ടു. സമീപപ്രദേശത്തു തന്നെ ചക്കക്കൊമ്പനും നിലയുറപ്പിച്ചിട്ടുണ്ട്. ചക്കക്കൊമ്പനെ ഇവിടെ നിന്നും മാറ്റാനുള്ള ശ്രമത്തിലാണ് വാച്ചർമാരും നാട്ടുകാരും.
