അവസാനം വരെ തന്റെ പ്രവർത്തനം പാർട്ടിക്കു വേണ്ടി ആയിരിക്കുമെന്നും ഡി രാജ പറഞ്ഞു. സർക്കാർ ജോലി അടക്കം വേണ്ടെന്നു വച്ചാണ് പാർട്ടിയിൽ ചേർന്നത്.
ദില്ലി: എന്നും പാർട്ടിയോട് ചേർന്നുനിൽക്കുമെന്നും തന്റെ പ്രതിബദ്ധത ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ഏഷ്യാനെറ്റ് ന്യൂസിനോട്. അവസാനം വരെ തന്റെ പ്രവർത്തനം പാർട്ടിക്കു വേണ്ടി ആയിരിക്കുമെന്നും ഡി രാജ പറഞ്ഞു. സർക്കാർ ജോലി അടക്കം വേണ്ടെന്നു വച്ചാണ് പാർട്ടിയിൽ ചേർന്നത്. ജനറൽ സെക്രട്ടറിയെക്കുറിച്ചുള്ള ചർച്ചകളോട് പ്രതികരിക്കുന്നില്ലെന്നും ഡി രാജ അറിയിച്ചു. മോദി സർക്കാരിനെതിരെ യോജിച്ച പോരാട്ടത്തിന് ചർച്ച നടക്കും. ഇന്ത്യ സഖ്യത്തിൽ പരിഹരിക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. കോൺഗ്രസ് മറ്റു പാർട്ടികളുടെ ആവശ്യങ്ങൾ ഉൾക്കൊള്ളാാൻ തയ്യാറാകണം. രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുമോ എന്നത് പിന്നെ ചർച്ച ചെയ്യുമെന്ന് പറഞ്ഞ ഡി രാജ രാഹുൽ ഉന്നയിക്കുന്ന വോട്ട് കൊള്ള ഗൗരവമേറിയ വിഷയമാണെന്നും കൂട്ടിച്ചേർത്തു. നാളെ മുതലാണ് സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ്.



