ആലപ്പുഴ: അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എം ലിജു. ഡിസിസി പ്രസിഡന്‍റായി തുടരാനാണ് താല്പര്യമെന്നും എം ലിജു ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. അരൂരിൽ യുഡിഫ് സ്ഥാനാർഥി ജയിക്കുമെന്നും അരൂരിലെ സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കുമെന്നും ലിജു വ്യക്തമാക്കി. 

ഷാനിമോൾ ഉസ്മാൻ, കെ ബാബു, എ എ ഷുക്കൂർ എന്നിവരുടെ പേരുകളാണ് നിലവില്‍ സാധ്യതാ പട്ടികയിലുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അരൂർ നിയമസഭ മണ്ഡലത്തിൽ ലീഡ് നേടാൻ കഴിഞ്ഞത് ഷാനിമോളുടെ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം സ്ഥാനാർത്ഥി ആരെന്ന് കെപിസിസി പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പറഞ്ഞു. അരൂര്‍ എംഎല്‍എയായിരുന്ന എ എം ആരിഫ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലേക്ക് മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞുടുപ്പ് നക്കുന്നത്.