തിരുവനന്തപുരം: വയനാട് ജില്ലയുടെ തനത് ഉത്പന്നങ്ങള്‍ സംസ്കരിക്കാന്‍ ഇന്‍ഡസ്ട്രിയില്‍ പാര്‍ക്ക് ഒരു വര്‍ഷത്തിനകം സ്ഥാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വയനാടിനെ 5 വർഷത്തിനകം കാര്‍ബണ്‍ ന്യൂട്രൽ ജില്ലയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

ജില്ലയിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തെക്കുറിച്ച് സമ്പൂര്‍ണമായ വിവരശേഖരം ഇതിനോടകം നടത്തിയിട്ടുണ്ട്. നവംബറില്‍ ഇതിന്‍റെ കൃത്യമായ കണക്കെടുക്കും. കാര്‍ബണ്‍ ന്യൂട്രൽ വയനാട് ഉത്പന്നങ്ങല്‍ വൈകാതെ വിപണിയിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

മീനങ്ങാടിയിൽ ജനുവരിയിൽ ഹരിത ഉത്സവം സംഘടിപ്പിക്കുമെന്നും കർഷകർക്ക് മരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രാന്റ് നൽകുന്ന പദ്ധതിയുടെ തുടക്കം മീനങ്ങാടയിലാവുമെന്നും തോമസ് ഐസക് പറഞ്ഞു. 3 വയസായ ഒരു മരത്തിന് വർഷത്തിൽ 50 രൂപയാവും ഗ്രാന്‍റായി നല്‍കുക. എല്ലാ മരങ്ങളും ജിയോടാഗ് ചെയ്യണം. മീനങ്ങാടിക്ക് മൂന്ന് വര്‍ഷത്തിനകം കാര്‍ബണ്‍ ക്രെഡിറ്റ് ലഭ്യമാക്കി തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു. ഇതിനു മുന്നോടിയായി ഒക്ടോബര്‍ രണ്ടിന് പഞ്ചായത്ത് തലത്തില്‍ ശില്‍പശാല സംഘടിപ്പിക്കും