Asianet News MalayalamAsianet News Malayalam

പൂഞ്ഞാറിൽ തന്നെ മത്സരിക്കും, 35,000 വോട്ടിന് ജയിക്കുമെന്നും പി.സി.ജോർജ്

നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പൂഞ്ഞാറിൽ തന്നെ മത്സരിക്കും. 35000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പൂഞ്ഞാറിൽ വിജയിക്കുകയും ചെയ്യും. 

will win poonjar says pc george
Author
Poonjar, First Published Feb 11, 2021, 1:22 PM IST


തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ തന്നെ മത്സരിക്കുമെന്ന് പി.സി.ജോർജ് വ്യക്തമാക്കി. കോൺ​ഗ്രസ് ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനും സിപിഎമ്മിനുമായിരിക്കും ലാഭം. ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ യുഡിഎഫിനായാൽ നേരിൽ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും പി.സി.ജോർജ് പറഞ്ഞു.  

നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ പൂഞ്ഞാറിൽ തന്നെ മത്സരിക്കും. 35000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പൂഞ്ഞാറിൽ വിജയിക്കുകയും ചെയ്യും. പാലായിൽ മത്സരിച്ചാലും ജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. താൻ മുന്നണിയിൽ ചേരുന്നതിനെ യുഡിഎഫിലെ ഏതെങ്കിലും ഘടകകക്ഷികൾ എതിർക്കുമെന്ന് കരുതുന്നില്ലെന്നും പിസി ജോർജ് പറഞ്ഞു. 

മുന്നണികളുടെ സഹായമില്ലെങ്കിലും പൂഞ്ഞാറിൽ ജയിക്കാനാവും എന്ന ആത്മവിശ്വാസമുണ്ട്. തെരഞ്ഞെടുപ്പിൽ ഷോൺ ജോർജിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കേരള കോൺ​ഗ്രസ് അടക്കം ഒരു പാർട്ടിയിലും ചേരില്ലെന്നും ഒരു മുന്നണിയുടേയും സ്വതന്ത്രനായും മത്സരിക്കില്ലെന്നും കേരള ജനപക്ഷം (സെക്യുലർ) ആയി തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പിസി ജോർജ് വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios