വടക്കേ പുലിയന്നൂരിലെ വിജയന്റെ ഭാര്യ സവിത (45) ആണ് മരിച്ചത്. 'ഞാൻ വരാം' എന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെയാണ് യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോട്: കാസർകോട് കരിന്തളം വടക്കേ പുലിയന്നൂരിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടക്കേ പുലിയന്നൂരിലെ വിജയന്റെ ഭാര്യ സവിത ആണ് മരിച്ചത്. 45 വയസായിരുന്നു. 'ഞാൻ വരാം' എന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെയാണ് യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് വീട്ടിൽ തീപിടിത്തം ഉണ്ടായത്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


