കേസില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഒരു അന്വേഷണവും ഉണ്ടായിട്ടില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത ആയപ്പോഴാണ് പൊലീസ് ഉണര്‍ന്നതെന്നും പരാതിക്കാരി കുറ്റപ്പെടുത്തി.

തിരുവനന്തപുരം: പീഡന പരാതി ഒതുക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ശ്രമിച്ചെന്ന് പരാതിക്കാരി. ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ മന്ത്രിക്കായി വിളിച്ചെന്ന് പരാതിക്കാരി ന്യൂസ് അവറില്‍ വെളിപ്പെടുത്തി. പൊലീസിന് എതിരെയും പരാതിക്കാരി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. പരാതിയുമായി ചെന്നപ്പോള്‍ പൊലീസ് ഒഴിവാക്കാന്‍ ശ്രമിച്ചു. കേസില്‍ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഒരു അന്വേഷണവും ഉണ്ടായിട്ടില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത ആയപ്പോഴാണ് പൊലീസ് ഉണര്‍ന്നതെന്നും പരാതിക്കാരി കുറ്റപ്പെടുത്തി.

അതേസമയം കേസില്‍ മന്ത്രി ഇടപട്ടെത് വിവാദമായതിന് പിന്നാലെ സ്ത്രീയെ അപമാനിച്ചെന്ന പരാതിയില്‍ കുണ്ടറ പൊലീസ് കേസെടുത്തു. ബാറുടമ പത്മാകരനും, രാജീവിനും എതിരെയാണ് കേസ്. പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടെന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്‍റെ ആരോപണം. ഇതുസംബന്ധിച്ച ഫോണ്‍കോള്‍ വിവരവും പിതാവ് പുറത്തുവിട്ടിരുന്നു. മന്ത്രിയുടെ ഇടപെടലില്‍ എന്‍സിപി അന്വേഷണം നടത്തും. സംസ്ഥാന ജന. സെക്രട്ടറി മാത്യൂസ് ജോര്‍ജിനാണ് അന്വേഷണ ചുമതല.