യുവാവിനെ തിരിച്ചറിയാൻ നടപടികൾ തുടങ്ങി. നേരത്തെ മലയാളത്തിലെ യുവ നടിക്ക് നേരെ അതിക്രമം ഉണ്ടായത് വലിയ വാർത്തയായിരുന്നു

കൊച്ചി: ലുലു മാളിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തിയതായി പരാതി. ആലപ്പുഴ സ്വദേശിനിയാണ് തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 25 ന് മാളിലെ രണ്ടാം നിലയിൽ വെച്ച് യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തു. യുവാവിനെ തിരിച്ചറിയാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ മലയാളത്തിലെ യുവനടിക്ക് നേരെ മാളിൽ വെച്ച് അതിക്രമം ഉണ്ടായത് വലിയ വാർത്തയായിരുന്നു. സിസിടിവി ദൃശ്യങ്ങളിടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് പെരുന്തൽമണ്ണ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.