Asianet News MalayalamAsianet News Malayalam

കൊല്ലത്ത് നവവധു ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ

രാജേഷ് ശാസ്താംകോട്ട നെടിയവിള സ്വദേശിയാണ്. ഇയാളെ ശാസ്താം കോട്ട പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

women commit suicide in husbands house kollam
Author
Kollam, First Published Jul 24, 2021, 10:46 AM IST

കൊല്ലം: ശാസ്താംകോട്ടയിൽ നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. ഇന്ന് രാവിലെ ഭർത്താവ് രാജേഷാണ് ദിവ്യയെ തുങ്ങിയ നിലയിൽ കണ്ടെത്തിയത്.  രണ്ട് മാസം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. രാജേഷ് ശാസ്താംകോട്ട നെടിയവിള സ്വദേശിയാണ്. ഇയാളെ ശാസ്താം കോട്ട പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ ഒരു ജ്വല്ലറിയിലെ സെയിൽസ് റപ്രസന്ററ്റീവായിരുന്നു ദിവ്യ. എട്ട് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios