Asianet News MalayalamAsianet News Malayalam

കാസർകോട് ഇന്നലെ കാണാതായ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മി നാരായണൻ്റെ മൃതദേഹമാണ് പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ കാഞ്ഞിരത്തടി തോട്ടിൽ കണ്ടെത്തിയത്. 

women found dead in canal
Author
Kasaragod, First Published Aug 9, 2020, 2:02 PM IST

കാസർകോട്: രാജപുരത്ത് ഇന്നലെ വൈകിട്ടോടെ കാണാതായ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മി നാരായണൻ്റെ മൃതദേഹമാണ് പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ കാഞ്ഞിരത്തടി തോട്ടിൽ കണ്ടെത്തിയത്. 

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് രാജപുരം പൊലീസ് അന്വേഷണം തുടങ്ങി. അഗ്രികൾച്ചറൽ സയൻസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ശ്രീലക്ഷ്മി. യുവതിയെ കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

Follow Us:
Download App:
  • android
  • ios