കൊല്ലം കടയ്ക്കലിൽ സിപിഐ വിട്ടവര്‍ കൂട്ടത്തോടെ സിപിഎമ്മിൽ ചേരുന്നു. സിപിഐ വിട്ട 700ലധികം പേര്‍ സിപിഎമ്മിൽ ചേരുമെന്ന് സിപിഐ മുൻ ജില്ലാ കൗണ്‍സിൽ അംഗം ജെസി അനിൽ അവകാശപ്പെട്ടു.

കൊല്ലം: കൊല്ലം കടയ്ക്കലിൽ സിപിഐ വിട്ടവര്‍ കൂട്ടത്തോടെ സിപിഎമ്മിൽ ചേരുന്നു. സിപിഐ വിട്ട 700ലധികം പേര്‍ സിപിഎമ്മിൽ ചേരുമെന്ന് സിപിഐ മുൻ ജില്ലാ കൗണ്‍സിൽ അംഗം ജെസി അനിൽ അവകാശപ്പെട്ടു. കടയ്ക്കലിൽ കൺവെൻഷൻ സംഘടിപ്പിച്ചായിരുന്നു പ്രഖ്യാപനം. സിപിഐ ജില്ലാ കൗണ്‍സിൽ ചേര്‍ന്ന് പുറത്താക്കിയ നേതാവാണ് ജെസി അനിൽ. എംഎന്‍ സ്മാരക നവീകരണത്തിനായി പിരിച്ച ഫണ്ടിൽ തിരിമറി നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ജെസി അനിലിനെതിരെ നടപടിയെടുത്തത്. പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സിപിഐ നേതൃത്വം പരാജപ്പെട്ടതാണ് പാർട്ടി വിടാൻ കാരണമെന്ന് ജെ.സി അനിൽ പറഞ്ഞു.

YouTube video player